വള്ളിക്കുന്ന്: വള്ളിക്കുന്നിന്റെ ശബ്ദം യൂട്യൂബില്‍ വൈറലാകുന്നു. ശിശുദിനത്തിന്റെ ഭാഗമായി വള്ളിക്കുന്ന് നോര്‍ത്തിലെ ഒരു കൂട്ടം കലാകാരന്മാര് ഒരുക്കിയ സദ്ഗമയ എന്ന ഹൃസ്വചിത്രമാണ് ദിവസങ്ങള്‍ക്കകം ഹിറ്റായി മാറിയത്.
ബാലവേല, ഗാര്‍ഹിക പീഢനം, ദാരിദ്ര്യം തുടങ്ങി സമൂഹത്തെ അലട്ടുന്ന പ്രശ്നങ്ങളെ ആധാരമാക്കിയാണ് ഈ ചിത്രം അണിയറയില്‍ ഒരുങ്ങിയത്. തെരുവുനായ്ക്കളെ സംരക്ഷിക്കാന്‍ വരെ ശബ്ദമുയരുന്ന നാട്ടില്‍ കഷ്ടതകളനുഭവിക്കുന്ന ബാല്യങ്ങളെ കാണാതപോകുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഈ ചിത്രത്തിലുണ്ട്. സണ്‍ഡേ സിനിമാസിന്റെ ബാനറില്‍ നിര്‍മ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുനില്‍ വള്ളിക്കുന്നാണ്. ബാബുരാജ് കടലുണ്ടി(ക്യാമറ), സന്തോഷ് വള്ളിക്കുന്ന്(കലാസംവിധാനം), ജയേന്ദ്രശര്മ്മ(സഹസംവിധാനം) എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍. പ്രധാന കഥാപാത്രമായ ശിവാനിയെ അവതരിപ്പിച്ചിരിക്കുന്നത് അല്വാകവ് റെസിഡന്‍ഷ്യല്‍ സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി അവന്തികയാണ്. വിനയന്, ധനീഷ്, ലിനീഷ്, പത്മകുമാര്‍, സുധീര്‍, ശാലിനി, റൂബി എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: