കല്‍പ്പറ്റ:ജില്ലാ ഭരണകൂടം, സാമൂഹ്യ നിതീ വകുപ്പ്, ശിശു സംരക്ഷണ യൂണിറ്റ്, ചൈല്‍ഡ് ലൈന്‍, ശിശുക്ഷേമ സമിതി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ഡി.ടി.പി.സി, വിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷന്, സ്നേഹജ്വാല സൊസൈറ്റി എന്നിവയുടെ നേതൃത്വത്തില്‍ മീനങ്ങാടി ഗവ. ഹൈസ്കൂളില്‍ സംഘടിപ്പിച്ച ദേശീയ ശിശുദിനാഘോഷം ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ നവംബര്‍ 14 മുതല്‍ 23 വരെ വിവിധ പരിപാടികള്‍ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന ചൈല്‍ഡ് ലൈന്‍ സെ ദോസ്തി ക്യാമ്പയിന്റെ ഉദ്ഘാടനവും കളക്ടര്‍ നിര്‍വ്വഹിച്ചു.
ജില്ലയില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. കുട്ടികള്‍ അനുഭവിക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ പോലീസിനും അദ്ധ്യാപകര്‍ക്കും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്ക് ശിശുദിനാശംസകള്‍ നല്‍കിയാണ് കളക്ടര്‍ മടങ്ങിയത്. മീനങ്ങാടി ജവഹര്‍ ബാലഭവനില്‍ നിന്നാരംഭിച്ച ശിശുദിനറാലി സബ് കളക്ടര്‍ ശീറാം സാംബശിവ റാവു ഫഌഗ് ഓഫ് ചെയ്തു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്മാന് അഡ്വ. ഫാ. തോമസ് ജോസഫ് തേരകം ശിശുദിന സന്ദേശം നല്കി. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ജുവനൈല്‍ ജസ്റ്റിസ്റ്റ് ബോര്‍ഡ് അംഗം അഡ്വ. കെ അരവിന്ദാക്ഷന് വിതരണം ചെയ്തു. ശിശുദിനാഘോഷത്തോടനുബന്ധിച്ച് അഞ്ചു വേദികളിലായി എല്‍.പി,യു.പി വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രരചന, പ്രസംഗം, ഉപന്യാസം, ഗാനാലാപനം, ക്വിസ്, പ്രച്ഛന്ന വേഷം, എന്നീ മത്സരങ്ങളും സംഘടിപ്പിച്ചു. വിവിധ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ റോഡ് അപകടത്തിനെതിരെ തയ്യാറാക്കിയ നൂറോളം പോസ്റ്ററുകളുടെ പ്രദര്‍ശനവും നടത്തി.
ജില്ലാ എ.ഡി.സി. പി.സി. മജീദ് അദ്ധ്യക്ഷനായി. ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ സി.എന്‍ അനിത കുമാരി, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ വി.കെ രത്നസിംഗ്, ശുചിത്വ മിഷന് ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ പി.കെ അനൂപ്, ചൈല്‍ഡ് ലൈന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്സണ്, സ്കൂള്‍ പ്രധാനദ്ധ്യാപിക ഷീജ രഘുനാഥ്, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ. സുരേഷ് ബാബു, എ.ഇ.ഒ കെ.പ്രഭാകരന്, ചൈല്‍ഡ് ലൈന്‍ കോ- ഓര്‍ഡിനേറ്റര്‍ ദിനേശ്, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് പി.വി. വേണുഗോപാല്‍, വിദ്യാര്‍ത്ഥി പ്രതിനിധി ഹന്ന എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: