യുദ്ധമുഖത്ത് നിന്ന് നേരിട്ട് പകര്‍ത്തിയ ചിത്രങ്ങള്‍പോലെയാണ് ‘അമീബ’. കാസര്‍കോഡ് ജില്ലയിലെ സ്വര്ഗെ ഗ്രാമം എത്രയോ വര്‍ഷങ്ങളായി ആധിയില്‍ വെന്തുരുകുകയാണ്. കീടനാശിനികളില്‍ പൊതിഞ്ഞ ഭക്ഷണം കഴിച്ച് ജീവിക്കുന്ന നാം തീര്‍ച്ചയായും ആ ഗ്രാമത്തെ അടുത്തറിയണം. അങ്ങനെ അടുത്തറിയാനും അനുഭവിക്കാനും വേണ്ടിയുള്ള ഒരു ചലച്ചിത്രാവിഷ്കാരമാണ് അമീബ.
കീടനാശിനി പ്രയോഗം മനുഷ്യസമൂഹത്തിന്റെ നാഡീഞരമ്പുകളെ എങ്ങനെ തളര്‍ത്തുന്നു എന്ന് അമീബയിലൂടെ നേരിട്ട് കാണാം. കാസര്‍കോഡ് ജില്ലയിലെ കശുമാവിന്‍തോപ്പുകളില്‍ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ കെടുതികളെക്കുറിച്ചും പ്രതിഷേധങ്ങളെക്കുറിച്ചും ലോകമെങ്ങും വാര്‍ത്തയായതാണ്. എന്നാല്‍ വാര്‍ത്തകള്‍ക്കുമപ്പുറം അവിടുത്തെ കാഴ്ചകള്‍ അതിഭയാനകമാണ്. ഈ അതിദാരുണമായ കാഴ്ചക്കിടയില്‍ നിന്നാണ് അമീബ എന്ന സിനിമ രൂപപ്പെടുന്നത്.
കോഴിക്കോട് ആസ്ഥാനമായ. നേര് സംസ്കാരികവേദിയുടെ രണ്ടാമത്തെ ജനകീയ സംരംഭമാണ് അമീബ. സിനിമാലോകം ഏറെ ആവേശത്തോടെ ഏറ്റുവാങ്ങിയ ചായില്യം രൂപപ്പെടുത്തിയ പൊതുവഴിയിലൂടെ തന്നെയാണ് അമീബയും നിര്‍മ്മിക്കപ്പെട്ടത്.
സ്വര്ഗെയില് ജീവിക്കുന്ന ഒരു പ്ലാന്റേഷന് ജീവനക്കാരനായ നാരായണന്റെ കുടുംബത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത അനുഭവങ്ങളിലൂടെയാണ് സിനിമ വികസിക്കുന്നത്. നാരായണന്റെ രണ്ടാമത്തെ മകളായ നിമിഷയാണ് അമീബയിലെ കേന്ദ്രകഥാപാത്രം. ആത്മീയ രാജനും അനീഷ് ജി.മേനോനുമാണ് നായികാ നായകന്മാര്. അനൂപ് ചന്ദ്രന്, ബാബു അനൂര്, പ്രവീഷ് കുമാര്‍.വി.പി., സിന്ധു എന്നിവരും അമീബയിലെ കഥാപാത്രങ്ങളാകുന്നു. നാരായണനായി ഇന്ദ്രന്‍സ് വേഷമിടുന്നു.
ബാനര്‍-നേര് ഫിലിം സൊസൈറ്റി, കഥ, തിരക്കഥ, സംഭാഷണം, സംവിധാനം-മനോജ് കാന, നിര്‍മ്മാണം-പ്രിയേഷ്കുമാര്‍.പി.കെ. (പ്രസിഡന്റ്, നേര് സൊസൈറ്റി)
ഛായാഗ്രഹണം-കെ.ജി.ജയന്, എഡിറ്റിംഗ്-മനോജ് കണ്ണോത്ത്, പ്രൊ:കണ്ട്രോളര്-ഹരി വെഞ്ഞാറമൂട്, പി.ആര്.ഒ.-അജയ് തുണ്ടത്തില്‍, കല-സന്തോഷ് രാമന്, ചമയം-പട്ടണം റഷീദ്, മനോജ് നഗരൂര്‍, വസ്ത്രാലങ്കാരം-അശോകന് ആലപ്പുഴ, ഗാനരചന-ബാലചന്ദ്രന് തെക്കന്മാര്, സംഗീതം-ചന്ദ്രന് വേയാട്ടുമ്മല്‍, ആലാപനം-ഹരിത ഹരീഷ്, പശ്ചാത്തലസംഗീതം-ശ്രീവല്സന് ജെ.മേനോന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: