നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞക്ക് എത്തിയത് നഗരസഭാമന്ദിരത്തിനു മുന്നില്‍ നാളികേരം ഉടച്ച ശേഷം. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ പ്രതിമയില്‍ ഹാരാര്‍പ്പണവും പുഷ്പാര്‍ച്ചനയും നടത്തിയ ശേഷമാണ് നഗരസഭയ്ക്കു മുന്നില്‍ എത്തിയത്. തുടര്‍ന്ന് പ്രകടനമായി സത്യപ്രതിജ്ഞ ചടങ്ങു നടക്കുന്ന സ്വദേശാഭിമാനി ഠൗണ്‍ഹാളില്‍ എത്തി.എന്‍ ഹരികുമാര്‍, ഷിബുരാജ് കൃഷ്ണ, അഡ്വ:സ്വപ്നജിത്ത്, എന്‍ ഉഷാകുമാരി, ശശികല എന്നിവര്‍ ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്തു.നഗരസഭ സ്ഥിതി ചെയ്യുന്ന വാര്‍ഡിലെ കൗണ്‍സിലര്‍ എന്‍ ഉഷാകുമാരി പ്രതിജ്ഞയ്ക്ക്ശേഷം നെയ്യാറ്റിന്‍കര ബോയ്സ് ഹയര്‍സെക്കന്ററി സ്കൂള്‍ സന്ദര്‍ശിച്ച് ശോചനീയാവസ്ഥ പരിഹരിക്കാന്‍ നടപടി ഉണ്ടാകുമെന്ന് അധികൃതര്‍ക്ക് ഉറപ്പു നല്കി.മണ്ഡലം പ്രസിഡന്റ് എന്‍.പി ഹരി, മഞ്ചന്തല സുരേഷ്, ആര് .നടരാജന്, പി .ഷിബു, കൂട്ടപ്പന മഹേഷ്, അഡ്വ:രഞ്ജിത് ചന്ദ്രന്, ആലംപൊറ്റ ശ്രീകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: