ധീരദേശാഭിമാനി തലക്കര ചന്തുവിന്റെ 210ാമത് ബലിദാന ദിനാചരണം നവംബര്‍ 15ന് പനമരത്ത് നടക്കും. 15ന് രാവിലെ പത്ത് മണിക്ക് പനമരം പഞ്ചായത്ത് കാര്യാലയത്തിനുസമീപത്തുനിന്നും ആരംഭിക്കുന്ന ഘോഷയാത്ര തലക്കര ചന്തു അന്ത്യവിശ്രമം കൊള്ളുന്ന കോളിമരച്ചുവട്ടിലെത്തി പുഷ്പ്പാ ച്ചനയോടെ സമാപിക്കും. ശേഷം പനമരം ഗവണ്മെ ന്റ് എല്‍പി സ്കൂളില്‍ നടക്കുന്ന അനുസ്മരണയോഗത്തില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ. ഭ.സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
1973 മാര്‍ച്ച് 23 ന് കല്‍പ്പറ്റയില്‍ നടന്ന ഭാരതീയ ജനസംഘത്തിന്റെ സമ്മേളനത്തിലാണ് പഴശ്ശി തമ്പുരാനും പടനായകന്മാരായ എടച്ചന കുങ്കനും തലക്കര ചന്തുവിനും ചരിത്രത്തില്‍ ഇടം കിട്ടുന്ന രീതിയില്‍ ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യമുന്നയിക്കുന്നത്. എല്‍.കെ.അഡ്വാനി മുഖ്യാഥിതിയായ സമ്മേളനത്തില്‍ ജനസംഘത്തിന്റെ സംസ്ഥാന നേതാക്കളായ എന്‍.ദേവകിയമ്മ, കെ.ജി.മാരാര്‍, രാമന്‍പിള്ള എന്നിവര്‍ ചേര്‍ന്ന് പ്രമേയം അവതരിപ്പിച്ചു. അക്കാലം മുതല്‍ ഈ വിഷയം മുഖ്യധാരയില്‍ സജീവമായി കൊണ്ടുവന്നത് പനമരത്തെ പൗരപ്രമുഖനും കൃഷിക്കാരനും ഭാരതീയ ജനതാപാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനുമായ രാജേന്ദ്രപ്രസാദാണ്.
ഒട്ടനവധി ചരിത്രാവശിഷ്ടങ്ങളും പൗരാണിക ക്ഷേത്രങ്ങളും ജൈന ബസ്തികളും പുഞ്ചവയ ല്‍, വെണ്ണിയോട്, ഏച്ചോം(ബസ്തിക്കൊല്ലി) തുടങ്ങിയ സ്ഥലങ്ങളില്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടാതെ കിടക്കുന്നുണ്ട് ഇതിന്റെയെല്ലാം ഗവേഷണത്തിനും പഠനത്തിനുമായി തലക്കര ചന്തുവിന്റെ പേരില്‍ പനമരത്ത് ഗവേഷണകേന്ദ്രവും, പനമരം കോട്ട നിന്നിരുന്ന സ്ഥലത്ത് നിലവിലുള്ള പനമരം ഹയര്‍സെക്കന്റെറി സ്കൂളിന് തലക്കര ചന്തുവിന്റെ പേര് നല്‍കണമെന്നുമാണ് ചരിത്ര സ്നേഹികളുടെ കാലങ്ങളായുള്ള ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: