കല്‍പ്പറ്റ : പട്ടികവര്‍ഗ സ്ത്രീകള്‍ക്ക് മികച്ച പ്രസവചികില്‍സയും കുഞ്ഞുങ്ങള്‍ക്ക് ആധുനിക ആരോഗ്യ പരിപാലനവും ഉറപ്പാക്കാന്‍ വയനാട് ജില്ലാ ഭരണകൂടവും വിംസ് മെഡിക്കല്‍ കോളജും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.
ഇതനുസരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് സുരക്ഷിതമായി റഫര്‍ ചെയ്ത് ചികില്‍സ ലഭ്യമാക്കാന്‍ സാധിക്കാത്ത ആരോഗ്യ നിലയിലുള്ള പട്ടികവര്‍ഗ ഗര്‍ഭിണികളെ വിംസ് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യും. ഇവിടെ ഗര്‍ഭിണികള്‍ക്കും കുഞ്ഞുങ്ങള്‍ക്കും മികച്ച ചികില്‍സ സൗജന്യമായി നല്‍കും.
കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്ത് യാത്രാതടസ്സം നിമിത്തം യഥാസമയം ചികില്‍സ ലഭ്യമാക്കാന്‍ സാധിക്കാതെ വരുന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: