വളാഞ്ചേരി: മുസ്ലീം ലീഗ് കോട്ടക്കല്‍ മണ്ഡലം വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ ആക്രമണത്തില്‍ എട്ടുപേര്‍ക്ക് പരിക്ക്. ആക്രമണം നടന്നിട്ട് അഞ്ച് ദിവസമായിട്ടും ഒരാളെ പോലും പിടികൂടാന്‍ സാധിച്ചിട്ടില്ലെന്ന് പരിക്കേറ്റവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇരിമ്പിളിയം പഞ്ചായത്തിലെ 11-ാം വാര്‍ഡ് വെണ്ടല്ലൂരില്‍ താമസിക്കുന്ന കാളിയത്ത് മരക്കാര്‍ എന്ന മാനുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. രാവിലെ എട്ട് മണിയോടെ ലീഗ് നേതാവ് തറക്കല്‍ അലിഹാജിയുടെ നേതൃത്വത്തില്‍ 50 ഓളം ആളുകള്‍ ഇദ്ദേഹത്തിന്റെ വീട്ടില്‍ അതിക്രമിച്ചു കടന്ന് ആക്രമിക്കുകയായിരുന്നു. വര്‍ഷങ്ങളായി 14-ാം വാര്‍ഡ് ലീഗിന്റെ കുത്തകയായിരുന്നു എന്നാല്‍ ഇത്തവണ ഇവിടെ വിജയിച്ചിരിക്കുന്നത് എല്‍ഡിഎഫ് ആണ്. മാനു 14-ാം വാര്‍ഡിലെ താമസക്കാരനല്ലെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ അവിടെയാണ് താമസം. അവരെല്ലാം എല്‍ഡിഎഫ് അനുഭാവികളും പ്രവര്‍ത്തകരുമാണ്. പക്ഷേ മാനു ഒരു ലീഗുകാരനും. സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ആക്രമിച്ചതിന്റെ അമ്പരപ്പിലാണ് മാനു. ബിസിനസുകാരനായ മാനു പണം നല്‍കി വോട്ടുമറിച്ചു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.
സംഭവം നടക്കുന്നതിന്റെ തലേദിവസം ലീഗുകാര്‍ മാനുവിനെ വിളിക്കുകയും നാളെ രാവിലെ എട്ടിന് ഞങ്ങള്‍ വീട്ടിലേക്ക് വരുന്നുണ്ടെന്ന് അറിയിക്കുകയും ചെയ്തു. പിറ്റേന്ന് അവര്‍ വരുമ്പോള്‍ മാനുവിന്റെ ജോലിക്കാരന്‍ ബഷീറും വീട്ടിലുണ്ടായിരുന്നു ലീഗ് സംഘം ആദ്യം മര്‍ദ്ദിച്ചത് ബഷീറിനെയാണ്. അത് തടയാന്‍ ശ്രമിച്ചതിന് മാനുവിനെയും പിന്നീട് മക്കളെയും ഭാര്യയേയും മര്‍ദ്ദിച്ചു. സംഘത്തില്‍ അന്‍പതോളം ആളുകളുണ്ടായിരുന്നു. വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത സംഘം നിലവിളി കേട്ട് ഓടിയെത്തിയ മാനുവിന്റെ ബന്ധുക്കളെയും ആക്രമിച്ചു.
കാലങ്ങളായി ഭരിച്ചിരുന്ന വാര്‍ഡ് നഷ്ടപ്പെട്ടതിന്റെ അരിശത്തിലാണ് ആക്രമണം. ലീഗുകാരനാണെങ്കിലും സജീവ പ്രവര്‍ത്തകനല്ലാത്ത തന്നെ എന്തിനാണ് ഉപദ്രവിച്ചതെന്ന് മാനുവിന് മനസിലാകുന്നില്ല. കണ്ടാലറിയാവുന്ന 15 പേര്‍ക്കെതിരെ വളാഞ്ചേരി പോലീസ് കേസെടുത്തെങ്കിലും ആരെയും ഇതുവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. എത്രയും വേഗം പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം. വാര്‍ത്താസമ്മേളനത്തില്‍ മാനു, ഭാര്യ നഫീസ, മകന്‍, റംസല്‍, ബഷീര്‍ എന്നിവര്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: