നിലമ്പൂര്‍: എടക്കര എസ്ഐ സിപിഎമ്മിനെ വഴിവിട്ടു സഹായിക്കുന്നതായും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതായും ആരോപണം. തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ സിപിഎം നടത്തിയ അക്രമ പരമ്പരക്ക് എല്ലാ ഒത്താശയും ചെയ്തത് എസ്ഐ മനോജ് പറയട്ടയായിരുന്നു. സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്ക്കുകയും ചെയ്തപ്പോള്‍ പ്രശ്ന പരിഹാരത്തിനെത്തിയ ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി വി.എസ്.പ്രസാദിനെ എസ്ഐ മര്‍ദ്ദിച്ചു. എസ്ഐയുടെ നടപടി കൂടുതല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായി. എസ്ഐ സിപിഎം വക്താവായി പ്രവര്‍ത്തിക്കുകയാണെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. മുമ്പ് കോണ്‍ഗ്രസിന്റെയും ലീഗിന്റെയും വാലായി പ്രവര്‍ത്തിച്ച ഇയാള്‍ സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ മറുകണ്ടം ചാടിയിരിക്കുകയാണിപ്പോള്. സിപിഎം പാദസേവയുടെ ആദ്യ റിഹേഴ്സലാണ് എടക്കര പള്ളിക്കുത്തില്‍ നടന്നത്. പഞ്ചായത്തില്‍ ബിജെപി അക്കൗണ്ട് തുറന്നതിലും ബിജെപിയുടെ വോട്ട് വര്‍ദ്ധനവിലും മറ്റ് പാര്‍ട്ടികളെക്കാള്‍ ആശങ്ക എസ്ഐക്കാണ്.
ബിജെപിയുടെ വളര്‍ച്ചയില്‍ വിറളിപൂണ്ട സിപിഎമ്മുകാര്‍ പ്രദേശത്തെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്വന്തം പാര്‍ട്ടി ഓഫീസ് തകര്‍ത്ത് ആ കുറ്റം ബിജെപിയില്‍ ആരോപിക്കുകയും ചെയ്തിരുന്നു. സമാധാനന്തരീക്ഷം തകര്‍ക്കാനുള്ള സിപിഎമ്മിന്റെ ഗൂഢശ്രമത്തിന് എസ്ഐ മൗനാനുവാദം നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ചുങ്കത്തറ കാട്ടിലപ്പാടത്ത് സിപിഎമ്മുകാര്‍ യുഡിഎഫ് പ്രവര്‍ത്തന്റെ വീട് ആക്രമിച്ചിരുന്നു. സ്ത്രീകളടക്കം പത്തോളം പേര്‍ക്ക് പരിക്കുണ്ട്. സിപിഎമ്മാണ് അക്രമത്തിന് പിന്നിലെന്ന് നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞിട്ടും നടപടിയെടുക്കാന്‍ എസ്ഐ തയ്യാറായില്ല. ഇതും വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. എസ്ഐക്കെതിരെ നിയമനടപടികളുമായി നാട്ടുകാരില്‍ ചിലര്‍ രംഗത്തുണ്ട്. സിപിഎം പ്രദേശിക നേതൃത്വവുമായി എസ്ഐക്ക് അവിശുദ്ധ കൂട്ടുകെട്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: