പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തില്‍ മഹിളാകോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റടക്കം സജീവ പ്രവര്‍ത്തകരായ അറുപതോളം പേര് കോണ്‍ഗ്രസ് പാര്‍ട്ടി വിട്ട് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നു.
പണ്ടുമുതലേ കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബാംഗങ്ങളായ ഇവര്‍ കോണ്‍ഗ്രസിന്റെ അ വിശുദ്ധകൂട്ട്കെട്ടും നേതാക്കളുടെ പിടിപ്പുക്കേടിലും സ്വന്തം സ്ഥാ നാര്ത്ഥികളെതന്നെ തോല്‍പ്പിക്കുന്ന നയത്തിലും പ്രതിഷേധിച്ചാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ടായ രാധാ വിദ്യാധരലാലിന്റെ നേതൃത്വത്തിലാണ് അറുപതോളം പേര് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നത്.
മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡ് അടക്കം ജില്ലയിലെ പല വാര്‍ഡുകളിലും കോണ്‍ഗ്രസ്സ് – സി പിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമായി വിജയസാധ്യതയുണ്ടായിരുന്ന ധാരാളം സ്ഥാനാര്‍ത്ഥികളേയും പരാജയപ്പെടുത്തുകയുണ്ടായി. പാര്‍ട്ടിയുടെ ഉത്തരവാദിത്വപ്പെട്ട പല സ്ഥാനങ്ങളും വഹിച്ചും പാര്‍ട്ടിക്കുവേണ്ടി സജീവമായി പ്രവര്‍ത്തിച്ചുപോന്നിരുന്ന തങ്ങള്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തോട് വിടപറയാന്‍ തീരുമാനിക്കുകയായിരുന്നു എന്നും തുടര്‍ന്ന് ദേശീയ വീക്ഷണമുള്ള ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രവര്‍ത്തകര്‍ അറിയിച്ചു. പത്രസമ്മേളനത്തില്‍ മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് രാധാ വിദ്യാധരലാല്, രാജു വലിയവട്ടം, സുധീഷ് മുല്ലശ്ശേരിയില്, ബിജി പി.കെ പുത്തന്‍കണ്ടത്തില്‍, വിദ്യാധരലാല് ഉപ്പുകണ്ടത്തില്‍, ബാബു കുബ്ലാനിയ്ക്കല്, ഗോവിന്ദന് നാരായണന് ചാലിന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: