തിരുവനന്തപുരം: ലോകത്തെ ഏറ്റവും പ്രസിദ്ധമായ ചലച്ചിത്രമേളകളില്‍ കഴിഞ്ഞവര്‍ഷം ഉന്നതപുരസ്കാരങ്ങള്‍ നേടി ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ട നിരവധി ചിത്രങ്ങളാണ് ഇരുപതാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ഡിസംബര്‍ നാലു മുതല്‍ തിരുവനന്തപുരത്ത് നടക്കുന്ന ചലച്ചിത്രമേളയില്‍ കാന്‍, ബെര്‍ലിന്‍, വെനീസ്, മോസ്കോ, ഷാങ്ഹായ്, ടൊറന്റോ മേളകളില്‍ മികച്ച ചിത്രങ്ങളായി തെരെഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളും 2015ലെ പ്രമുഖ പുരസ്കാരജേതാക്കളും ശ്രദ്ധാകേന്ദ്രമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: