പ നമരം : കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനേറ്റ കനത്ത പരാജയം നേതാക്കളുടെ പിടിപ്പുക്കേടുമൂലമെന്ന് പ്രവര്‍ത്തകര്‍. മുന്‍പ് കോണ്‍ഗ്രസ്സിന് ഏഴ് അംഗങ്ങളാണുണ്ടായിരുന്നത്. പ്രസിഡണ്ട് സ്ഥാനവും കോണ്‍ഗ്രസിനായിരുന്നു. ഇപ്പോളത് മൂന്നായി കുറഞ്ഞു. കോണ്‍ഗ്രസ്സ് നേതാക്കള്‍ പരസ്പരം കാലുവാരിയതാണ് പരാജയത്തിനു കാരണമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കണിയാമ്പറ്റയിലെ പ്രമുഖനായ നേതാവിന്റെ സ്വജനപക്ഷപാതമാണ് പരാജയത്തിന് കാരണമെന്നും അതില്‍ പ്രവര്‍ത്തകര്‍ ബലിയാടാവുകയായിരുന്നെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ആരോപണമുന്നയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: