കല്‍പ്പറ്റ: സംശയംമൂലമുണ്ടായ വിരോധത്താല്‍ ഭാര്യയെ അടിച്ചും വെട്ടിയും കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവും പിഴയും. ശാരദ (32)യെ വെട്ടുകത്തികൊണ്ട് വെട്ടിയും തൂമ്പകൊണ്ട് വാരിയെല്ലിനും മറ്റും അടിച്ച് പരിക്കേല്‍പ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയായ കൃഷ്ണഗിരി അംശം വാകേരി നെല്ലികണ്ടം പണിയ കോളനിയിലെ ബാബുവിനെ (28)നെയാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി-1 എസ്.എച്ച്. പഞ്ചാപകേശന്‍ ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പുപ്രകാരം ജീവപര്യന്തം തടവും 50000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ മൂന്ന് വര്‍ഷം കൂടി തടവനുഭവിക്കണം), 201 വകുപ്പുപ്രകാരം മൂന്നുവര്‍ഷം കഠിനതടവും 10000 രൂപ പിഴയും (പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി തടവനുഭവിക്കണം) അനുഭവിക്കണം. 2014 സെപ്റ്റംബര്‍ അഞ്ചിന് രാത്രി എട്ടുമണിക്കാണ് കേസിനാസ്പദമായ സംഭവം. നെന്മേനി അംശം, കോളിയാടി, മലങ്കര, ചെമ്പകച്ചോട് എന്ന സ്ഥലത്തുള്ള ഒരു എസ്റ്റേറ്റില്‍ ഭര്‍ത്താവുമൊന്നിച്ച് കൂലിപ്പണിയെടുത്ത് താല്‍ക്കാലികമായി താമസിച്ചുവരുകയായിരുന്നു ഇരുവരും. വെ ഭാര്യയെ നിരന്തര സംശയമുള്ള പ്രതി കൊല നടത്തിയതിനു ശേഷം തെളിവു നശിപ്പിക്കാന്‍ ശ്രമം നടത്തിയെന്നുമാണ് പ്രോസിക്യൂഷന് കേസ്. ബത്തേരി സബ്ബ് ഇന്‍സ്പെക്ടറായിരുന്ന വി. രാമനുണ്ണിയും, പോലീസ് ഇന്‍സ്പെക്ടറായ വി.വി. ലതീഷുമാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 14 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകളും, 12 തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി അഢീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: