മലപ്പുറം: ബാര്‍ കോഴക്കേസില്‍ മന്ത്രി മാണിയെ സംരക്ഷിക്കാന്‍ മുന്‍കയ്യെടുത്ത മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലട്രേറ്റ് മാര്‍ച്ച് നടത്തി. രാവിലെ മലപ്പുറം ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് കലക്ടേറ്റ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന ധര്‍ണ്ണ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അജി തോമസ് ഉദ്ഘാടനം ചെയ്തു. ശിതു കൃഷ്ണന് അനില്‍കുമാര്‍, ഷിനോജ് പണിക്കര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: