തോല്‍വിക്കുകാരണം നേതാക്കളുടെ കാലുവാരല്‍
കോണ്‍ഗ്രസ് നേതാവ് പി.വി.ജോണിന്റെ
ആത്മഹത്യക്കുറിപ്പ് ബന്ധുക്കളെ വായിച്ചുകേള്‍പ്പിച്ചു
മാനന്തവാടി : കോണ്‍ഗ്രസ് നേതാവ് പി.വി.ജോണ്‍ എഴുതിയ കത്ത് മകനെയും ബന്ധുക്കളെയും പോലീസ് അനൗദ്യോഗികമായി വായിച്ചുകേള്‍പ്പിച്ചു. പി.വി.ജോണിന്റെ തോ ല്വിക്ക്കാരണം സില്വിതോമസും വി.കെ.ജോസും ലേഖ രാജീവുംചേര്ന്ന് നടത്തിയ കാലുവാരല്‍മൂലമാണെന്ന് ആത്മഹത്യചെയ്യുന്നതിനുമുമ്പ് ജോ ണ് തയ്യാറാക്കിയകത്തില് പറയുന്നതായി മകന് വര്‍ഗീസ് മാധ്യമങ്ങളോട്പറഞ്ഞു. ഇവരോട് മത്സരിച്ച്ജയിക്കാന് കഴിയാതെവന്നതിനാലാണ് താന്‍ മരിക്കുന്നതെന്ന് കത്തിലു ള്ള തായും വര്‍ഗീസ് പറഞ്ഞു.
ജില്ലയിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കെ.എല്‍.പൗലോസിനെ മാറ്റണമെന്നും ഇതിനായി കോണ്‍ഗ്രസ് നേതൃത്വം ഇടപെടണമെന്നും പാര്‍ട്ടിയെ രക്ഷിക്കാന്‍ പി.വി.ബാലചന്ദ്രന്, എന്‍.ഡി.അപ്പച്ചന്, കെ.കെ.അബ്രാഹം തുടങ്ങിയ നേതാക്കള്‍ ശ്രദ്ധിക്കണമെന്നും കത്തിലെഴുതിയിട്ടുണ്ട്. ഇന്നലെ രാവിലെ സബ്കലക്ടര്‍ ഓഫീസിലെത്തിയ മകന് വര്‍ഗിസ് പി.ജോണിനോട് ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്പിയും അനുവദിച്ചാല്‍ മാത്രമേ കത്ത് നല്‍കാനാവൂ എന്നാണ് സബ്കലക്ടര്‍ പറഞ്ഞത്. അതനുസരിച്ച് പകല്‍ നാലുമണിയോടെയാണ് കത്ത് ബന്ധുക്കള്‍ക്ക് വായിച്ച് കേള്‍പ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: