തിരുവനന്തപുരം: ബാര്‍ കോഴയില്‍ ഉള്‍പ്പെട്ട മന്ത്രി വി.എസ്. ശിവകുമാര്‍ രാജിവക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ മന്ത്രിയുടെ കോലം കത്തിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ധനമന്ത്രി മാണി ഹൈക്കോടതി പരാമര്‍ശത്തെത്തുടര്‍ന്നുള്ള പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രാജിവച്ചു എങ്കിലും ആരോപിതരായ മറ്റ് രണ്ട് മന്ത്രിമാര്‍ രാജി വയ്ക്കാന്‍ കൂട്ടാക്കിയിട്ടില്ല. തിരുവനന്തപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന വി.എസ്.ശിവകുമാറും രാജി വയ്ക്കണം. മന്ത്രി രാജി വയ്ക്കുംവരെ പ്രക്ഷോഭം തുടരുമെന്ന് അഡ്വ.എസ്.സുരേഷ് പറഞ്ഞു. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സമിതി അംഗം പി.അശോക്കുമാര്, യുവമോര്‍ച്ച ജില്ലാ മുളയറ രതീഷ്, ചാല കൗണ്‍സിലര്‍ എസ്.കെ.പി.രമേഷ്, പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് എസ്.കെ.ചന്ദ്രന് മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ വിനോദ് തമ്പി സ്വാഗതവും, വലിയശാല പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: