കുറ്റിപ്പുറം: പഞ്ചായത്തിലെ മണിയങ്കാട്, നടുവട്ടം പ്രദേശങ്ങളില്‍ സിപിഎം വ്യാപകമായി അക്രമം നടത്തി. എല്‍ഡിഎഫിന്റെ വിജയാഹ്ലാദത്തിനിടെയാണ് അക്രമം. ബിജെപി ജില്ലാ കമ്മറ്റിയംഗം കെ.വി.ഉണ്ണികൃഷ്ണന്റെ വീട്ടിലേക്ക് പടക്കം കത്തിച്ചെറിയുകയും സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തു. വീടിന് നേരെ കല്ലെറിഞ്ഞ സംഘം വധഭീഷണിയും മുഴക്കിയാണ് പോയത്. തിരിച്ചുപോകുന്നവഴി മണിയങ്കാട് വെച്ച് ബിജെപി പ്രവര്‍ത്തകനെ മര്‍ദ്ദിക്കുകയും ചെയ്തു. പ്രദേശത്ത് നിലനില്‍ക്കുന്ന സമാധാനന്തരീക്ഷം തകര്‍ക്കാനാണ് സിപിഎമ്മിന്റെ ശ്രമം. സിപിഎം അക്രമത്തില്‍ ഹിന്ദുഐക്യവേദി, ബിജെപി, ആര്‍എസ് തുടങ്ങിയ സംഘടനകള്‍ പ്രതിഷേധം രേഖപ്പെടുത്തി. യോഗത്തില്‍ ആര്‍എസ്എസ് ജില്ലാ സംഘചാലക് കൃഷ്ണന് മാസ്റ്റര്‍, ജില്ലാ സഹകാര്യവാബഹ് വിശ്വനാഥന്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.രാമചന്ദ്രന്, ഗണേശന്, സുരേഷ് പാറത്തൊടി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: