കോന്നി: തെരഞ്ഞെടുപ്പില്‍ മത്സരിച്ച പഞ്ചായത്ത് പ്രസിഡന്റുമാര്‍ പരാജയം ഏറ്റുവാങ്ങിയപ്പോള്‍ കളത്തിലിറങ്ങാതിരുന്നവര് മാനം രക്ഷിച്ചു. പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സരസമ്മ തങ്കപ്പന്, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രമണിശ്രീധരന്, അരുവാപ്പുലത്തെ ദീപാസനോജ്, എന്നിവരാണ് ജനവിധിയുടെ കൈപ്പറിഞ്ഞത്. സരസമ്മ തങ്കപ്പനും രമണി ശ്രീധരനും പഞ്ചായത്തുവാര്ഡുകളില് പരാജയം സമ്മതിച്ചപ്പോള്‍ ദീപാസനോജ് കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷനിലാണ് മത്സരിച്ചത്. പ്രമാടം ഗ്രാമപഞ്ചായത്ത് 15-ാ#ം വാര്‍ഡില്‍ എല്‍ഡിഎഫിലെ ജി.പ്രമോദാണ് 178 വോട്ടുകള്‍ക്ക് മുന്‍പ്രസിഡന്റ് സരസമ്മ തങ്കപ്പനെ പരാജയപ്പെടുത്തിയത്. കലഞ്ഞൂര്‍ ടൗണ്‍വാര്‍ഡില്‍ എല്‍ഡിഎഫിലെ മുന്‍പ്രസിഡന്റ് രമണിശ്രീധരനെ 156 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ത്ഥി രമാസുരേഷാണ് പിന്തള്ളിയത്. യുഡിഎഫ് ഇവിടെ മൂന്നാം സ്ഥാനത്തായി. കോന്നി ബ്ലോക്ക് പഞ്ചായത്ത് അരുവാപ്പുലം ഡിവിഷനില്‍ യുഡിഎഫില്‍ നിന്നും മത്സരിച്ച അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപാ സനോജും പരാജയം അറിഞ്ഞു. എല്‍ഡിഎഫിലെ ജയയാണ് 30 വോട്ടുകള്‍ക്ക് ഇവിടെ വിജയിച്ചത്.
കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബുവെളിയത്ത്, തണ്ണിത്തോട് പ്രസിഡന്റ് കെ.ജെ.ജയിംസ് എന്നിവര്‍ ഇത്തവണ മത്സര രംഗത്തുണ്ടായിരുന്നില്ല. ബാബുവെളിയത്ത് ബ്ലോക്ക് പഞ്ചായത്ത് കോന്നി ഡിവിഷനില്‍ മത്സരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ പിന്നീട് ഇവിടെ റോജി എബ്രഹാം സ്ഥാനാര്‍ത്ഥിയാവുകയും വിജയിക്കുകയും ചെയ്തു. തണ്ണിത്തോട്ടിലെ കെ.ജെ.ജയിംസ് ഈ തെരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. സഹകരണ ബാങ്ക് ജീവനക്കാരനായ ജയിംസ് അവധിയെടുത്താണ് കഴിഞ്ഞ അഞ്ചുവര്‍ഷം പ്രസിഡന്റ് പദവിയിലിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: