പത്തനംതിട്ട:വൊക്കേഷണല്‍ എക്സ്പോ 2015 12, 13, തീയതികളില്‍ കൈപ്പട്ടൂര്‍ ഗവ.വൊക്കേഷണല്‍ ആന്റ് ഹയര്‍സെക്കന്ററി സ്കൂളില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഓരോ സ്കൂളിലേയും ഉല്‍പ്പാദ പരിശീലന കേന്ദ്രങ്ങളില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും സമൂഹമധ്യത്തിലേക്കെത്തിക്കുന്നതിനാണ് വൊക്കേഷണല്‍ എക്സ്പോ നടത്തുന്നത്. പത്തനംതിട്ട, ആലപ്പുഴ, ജില്ലകള്‍ ഉള്‍പ്പെട്ട ചെങ്ങന്നൂര്‍ മേഖലാ എക്സോപോയും 48 വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളുകള്‍ പങ്കെടുക്കും. ഒരു സ്കൂളില്‍ നിന്നും രണ്ട് കുട്ടികള്‍ വീതമാണ് ഉല്‍പ്പന്ന പ്രദര്‍ശന വില്‍പ്പന മേളയില്‍ സംബന്ധിക്കുന്നത്. ഇതോടനുബന്ധിച്ച് തൊഴില്‍ മാര്ഗ്ഗദര്ശിത്വത്തെക്കുറിച്ച് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 12 ന് രാവിലെ 9ന് വി.എച്ച്.എസ്.ഇ അസി.ഡയറക്ടര്‍ ഡോ.മിനി.ഇ ആര്, പതാക ഉയര്‍ത്തും. രാവിലെ 10ന് ആന്റോ ആന്റണി എംപി എക്സ്പോ ഉദ്ഘാടനം ചെയ്യും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അദ്ധ്യക്ഷതവഹിക്കും. വിഎച്ച്എസ്ഇ ഡയറക്ടര്‍കെ.പി.നൗഫല്‍ മുഖ്യപ്രഭാഷണം നടത്തും. 13 ന് വൈകിട്ട് 3 ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി അടൂര്‍പ്രകാശ് ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കൈപ്പട്ടൂര്‍ ഗവ.വൊക്കേഷണല്‍ ആന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പാള്‍ സിന്ധു ആര്, പബ്ലിസിറ്റി കണ്‍വീനര്‍ വിശ്വനാഥന് ഉണ്ണിത്താന്, ഷാജി ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: