പത്തനംതിട്ട: തിരുവാറന്മുള ശ്രീപാര്‍ത്ഥസാരഥി മഹാക്ഷേത്രത്തിലെ ആനക്കൊട്ടിലിന്റെ ഉത്തരം വെയ്പ്പ് 13 ന് രാവിലെ 8.16 നും 9.16 നും മദ്ധ്യേനടക്കുംയ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് അഡ്വ. എം.പി. ഗോവിന്ദന് നായര്‍, മെമ്പര്‍മാരായ സുഭാഷ് വാസു, പി.കെ. കുമാരന്, ചീഫ് എന്ജിനീയര്ന്മാരായ ജി. മുരളീ കൃഷ്ണന്, വി. ശങ്കരന്‍പോറ്റി, എക്സി. എന്‍ജിനീയര്‍ ബി. കേശവദാസ് തുടങ്ങി സാംസ്കാരിക സാമൂഹിക ആദ്ധ്യാത്മിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും. ക്ഷേത്രം തന്ത്രി പറമ്പൂരില്ലത്ത് ത്രിവിക്രമന്‍ നാരായണന് ഭട്ടതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും ക്ഷേത്രം മേല്‍ശാന്തി പി. നാരായണന് നമ്പൂതിരിയുടെ സഹകാര്‍മ്മികത്വത്തിലും മുഖ്യശില്പി കോട്ടയം മൂലവട്ടം ശിവരാമനാചാരിയുടെ നേതൃത്വത്തിലുമാണ് ഉത്തരംവെയ്പ്പ് കര്‍മ്മങ്ങള്‍ നടക്കുന്നത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ ആനക്കൊട്ടിലിന്റെ പുനരുദ്ധാരണം സമയബന്ധിതമായി പൂര്‍ത്തികരിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. ആനക്കൊട്ടിലിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് 14.7 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ബാക്കി വേണ്ടി വരുന്ന തുക ഭക്തജനങ്ങളില്‍ നിന്ന് ശേഖരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്രോപദേശക സമിതിയും ഭക്തജനങ്ങളും ഉള്‍പ്പെട്ട ഏകോപന സമിതിയുടെ മേല്‍നോട്ടത്തിലാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭക്തജനങ്ങള്‍ ആദ്യമായി എത്തിച്ച തേക്കുതടികള്‍ മേല്‍ശാന്തി സി.പി. അരവിന്ദാക്ഷ ഭട്ടതിരി ആരതിയുഴുഞ്ഞ് ഭഗവാന് സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: