വൈത്തിരി : വൈത്തിരി വൈദ്യഗിരി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ശൂരസംഹാര മഹോത്സവവും ഭാഗവത സപ്താഹ യജ്ഞവും ഇന്നുമുതല്‍ (നവംബര്‍ 10 മുതല്‍) 22വരെ നടക്കും.
ഇന്നുരാവിലെ പത്ത് മണിക്ക് വൈദ്യഗിരീശന്റെ കരത്തില്‍ കാപ്പ് കെട്ടുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കമാവും. വൈകീട്ട് ആറിന് വിശേഷാല്‍ പൂജ. നവംബര്‍ 17ന് ശൂരസംഹാര വിശേഷാല്‍ ചടങ്ങുകള്‍, രാവിലെ പത്തി ന് പളനിയില്‍ നിന്നുമെത്തുന്ന ശൂരസംഹാര പ്രധാന താന്ത്രികാചാര്യ നെയും ആറ് യ ജമാനന്മാരെയും ശൂരസംഹാകരന്മാരെയും സ്വീകരിച്ച് വരവേല്‍ക്കും.
നവംബര്‍ 15ന് വൈകീട്ട് നാല് മണി മുതല്‍ ഭാഗവത സപ്താഹ ചടങ്ങുകള്‍ ആ രംഭിക്കും.
വൈകീട്ട് ആറ് മണിക്ക് ഭാഗവതാചാര്യന്‍ കണ്ടമംഗലം പരമേശ്വരന് നമ്പൂതി രി യജ്ഞം ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചക്ക് സപ് താഹം അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: