വൈത്തിരി : വൈത്തിരി ഗ്രാമപഞ്ചായത്തില്‍ എട്ടാം വാര്‍ഡായ ലക്കിടിയില്‍ മത്സരിച്ച ബിജെപി വനിതാ സ്ഥാനാര്‍ത്ഥിയുടെ വീടിനുനേരെ സിപിഎമ്മിന്റെ അതിക്രമം.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ വസന്തകുമാരിയുടെ വീടിന് മുന്നിലെത്തിയ സിപിഎം പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിക്കെതിരെ അനാവശ്യ മുദ്രാവാക്യം വിളിച്ച് അവഹേളിക്കുകയും വീടിനുള്ളിലേക്ക് പടക്കമെറിഞ്ഞ് പൊട്ടിക്കുകയും വാഹനത്തിന് മുകളില്‍ പടക്കം പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.
തിരഞ്ഞെടുപ്പിന് മുന്‍പ് ബിജെപി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതുമുതല്‍ സിപിഎം പ്രവര്‍ത്തകര്‍ അസഹിഷ്ണതരീതിയില് പ്രവര്‍ത്തിച്ചുവരികയായിരുന്നു. പോലീസില്‍ പരാതി നല്‍കിയതിനെതുടര്‍ന്ന് നേതാക്കളെത്തി പ്രശ്നം പരിഹരിച്ചതുമാണ്.
സാമാധാനകാംക്ഷകരായ വൈത്തിരി പഞ്ചായത്തിലെ ജനങ്ങള്‍ രാഷ്ട്രീയ-സാമൂഹ്യ-മതപര കാര്യങ്ങളില്‍ വളരെ സൗഹൃദം പുലര്‍ത്തുന്നവരാണെന്നും ഈ മാതൃക തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും ഭാരതീയ ജനതാപാര്‍ട്ടി വൈത്തിരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം.ബി.ഋഷികുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: