എടയൂര്‍: പഞ്ചായത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് ഒരു സീറ്റ് കിട്ടുന്നത്. അതാകട്ടെ ഇരുമുന്നണികളുടെയും വിധി നിര്‍ണ്ണയിക്കുന്ന തരത്തിലുമായി പോയി. ആകെയുള്ള 19 വാര്‍ഡുകളില്‍ ഒന്‍പത് സീറ്റുകള്‍ വീതം എല്‍ഡിഎഫും യുഡിഎഫും നേടിയപ്പോള്‍ ബിജെപിയുടെ പിന്തുണയില്ലാതെ ആര്‍ക്കും ഭരിക്കാന്‍ പറ്റില്ലെന്ന അവസ്ഥ. വര്‍ഷങ്ങളായി ഇരുമുന്നണികളും ഒത്തുകളിച്ച് ബിജെപിയെ തോല്‍പ്പിക്കുന്ന വാര്‍ഡായിരുന്നു എട്ടാം വാര്‍ഡ്. അവിടെയാണ് കെ.ബിന്ദുവിലൂടെ ബിജെപി താമര വിരിയിച്ചിരിക്കുന്നത്. 47 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിജെപിയുടെ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: