മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി ശ്രദ്ധേയമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. 2010ല്‍ ആകെ 22 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് മലപ്പുറത്ത് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ നഗരസഭകളില്‍ മാത്രം 21 സീറ്റുകളുണ്ട്. 14 പഞ്ചായത്തുകളിലായി 19 സീറ്റുകളും ആകെ ജില്ലയില്‍ 40 സീറ്റുകളാണ് ബിജെപി നേടിയത്. അതില്‍ താനൂര്‍ നഗരസഭയില്‍ പ്രതിപക്ഷം ബിജെപിയാണ്. ആകെയുള്ള 12 നഗരസഭകളില്‍ ആറിലും ബിജെപി സ്ഥാനം ഉറപ്പിച്ചു. അതില്‍ തിരൂര്‍. പുതിയതായി രൂപീകരിച്ച പരപ്പനങ്ങാടി, താനൂര്‍ നഗരസഭയില്‍ ബിജെപി നിര്‍ണ്ണായ ശക്തിയായി മാറിയിരിക്കുകയാണ്. പരപ്പനങ്ങാടിയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ബിജെപിയായിരിക്കും. നാല് സീറ്റാണ് നഗരസഭയില്‍ ബിജെപിക്ക് ലഭിച്ചത്. യുഡിഎഫിന് 20, ജനകീയ മുന്നണിക്ക് 20 എന്ന നിലയിലാണ്. മഞ്ചേരി, പരപ്പനങ്ങാടി, താനൂര്‍ നഗരസഭകളില്‍ ബിജെപി അക്കൗണ്ട് തുറന്നു. തിരൂര്‍, പൊന്നാനി, കോട്ടക്കല്‍ എന്നിവിടങ്ങളാണ് ബിജെപി ജയിച്ച മറ്റ് നഗരസഭകള്‍. ഇതില്‍ കോട്ടക്കലില്‍ സാമ്പാര്‍ മുന്നണിയെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ വിജയം.
വാഴക്കാട്, എടക്കര, എടയൂര്‍. മാറഞ്ചേരി, അങ്ങാടിപ്പുറം, വള്ളിക്കുന്ന്, ചേലേമ്പ്ര, കുറ്റിപ്പുറം, ചെറുകാവ്, മൂര്‍ക്കനാട്, പുറത്തൂര്‍, എടപ്പാള്‍, വാഴയൂര്‍. നന്നംമുക്ക് എന്നീ പഞ്ചായത്തുകളിലും ബിജെപി സീറ്റുകള്‍ നേടി. കഴിഞ്ഞ തവണ ഏഴ് പഞ്ചായത്തുകളില്‍ മാത്രമായിരുന്നു ബിജെപിക്ക് പ്രതിനിധികള്‍ ഉണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: