പത്തനംതിട്ട: മെഴുവേലിയില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വീട് തകര്‍ത്തു. മെഴുവേലി ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് സ്ഥാനാര്‍ത്ഥിയായിരുന്ന രാധാദേവിയുടെ വീടാണ് ശനിയാഴ്ച രാത്രി ഒരുസംഘം സിപിഎം അക്രമികള്‍ എറിഞ്ഞു തകര്‍ത്തത് .പത്താം വാര്‍ഡില്‍ വിജയിച്ച ഗോപാലകൃഷ്ണകുറിപ്പിന്റെ വിജയാഹ്ലാദപ്രകടനം നടക്കുന്നതിനിടെ ഇരുപതോളം വരുന്ന സംഘം രാധാദേവിയുടെ വീട്ടിലേക്ക് ഇരച്ചുകയറി രാത്രി 11 മണിയോടെ അതിക്രമം കാട്ടുകയായിരുന്നു. കണ്ടാലറിയാവുന്ന അഞ്ചോളം പേരുടെ പേരില്‍ പന്തളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാര്‍ക്സിസ്റ്റ് അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ മെഴുവേലി പഞ്ചായത്തില്‍ ഹര്‍ത്താലാചരിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. വൈകിട്ട് പ്രതിഷേധ പ്രകടനവും സമ്മേളനവും നടക്കും. സമ്മേളനത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി എ.ജി.ഉണ്ണികൃഷ്ണന് സംസാരിക്കും.
മെഴുവേലി പഞ്ചായത്തിലെ നെടിയകാലാ വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാധാദേവി 250 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. സിപിഎമ്മിന്റെ കോട്ടയെന്ന് കരുതിയിരുന്ന ഇവിടെ അടുത്തകാലത്തായി ബിജെപിയുടെ പ്രവര്‍ത്തനം ശക്തിപ്പെട്ടത് മാര്‍ക്സിസ്റ്റ് സിപിഎമ്മുകാരെ വിരളിപിടിപ്പിച്ചിട്ടുണ്ട്. ബിജെപിയോട് അഭിമുഖ്യം പുലര്‍ത്തുന്നവരെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള സിപിഎമ്മിന്റെ ആസൂത്രിത ശ്രമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: