എടക്കര: എടക്കര പഞ്ചായത്തില്‍ ചരിത്ര രചിച്ച് ബിജെപി. ആദ്യമായി പഞ്ചായത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു.
14-ാം വാര്‍ഡില്‍ നിന്നും ജനവിധി തേടിയ രത്നാകരനാണ് വെന്നിക്കൊടി പാറിച്ചത്. മഹിള കോണ്‍ഗ്രസ് ജില്ലാ നേതാവും ആര്യാടന് എടക്കര പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്ത പി.പുഷ്പവല്ലിയാണ് ബിജെപിക്ക് മുന്നില്‍ അടിയറവ് പറഞ്ഞത്. നിലമ്പൂര്‍ പ്രദേശത്തെ പ്രമുഖ നേതാവിനേറ്റ പരാജയം കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്.
എടക്കരയില്‍ താമര വിരിഞ്ഞതില് ഏറ്റവും അതിശയം മറ്റ് മുന്നണികള്‍ക്കാണ്. ബിജെപി നേരത്തെ പ്രതീക്ഷിച്ചിരുന്ന വിജയം ആയിരുന്നെങ്കിലും മറ്റുള്ളവര്‍ക്ക് അത് ഉള്‍കൊള്ളാന്‍ സാധിക്കുന്നില്ല.
ഫല പ്രഖ്യാപനത്തിന് ശേഷം സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ ആക്രോശങ്ങളും മറ്റും ഉണ്ടായിട്ടുണ്ട്. ജില്ലാ നേതാവിന്റെ തോല്‍വി വല്ലാത്തൊരു തിരിച്ചടിയും നാണക്കേടുമാണ് കോണ്‍ഗ്രസിന് സമ്മാനിച്ചിരിക്കുന്നത്. 99 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രത്നാകരന്റെ വിജയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: