പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലും വള്ളിക്കുന്നും വ്യാപക അക്രമം ചെട്ടിപ്പടി കീഴ്ചിറയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന് ബിജെപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ പിറകില്‍ നിന്നും വലിച്ചിട്ട് മാരകായുധങ്ങളുമയി മര്‍ദ്ദിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ മറവില്‍ എതിര്‍കക്ഷികളുടെ പ്രവര്‍ത്തകരെ നിഷ്ഠൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ചെട്ടിപ്പടി തീരദേശത്തും വ്യാപക അക്രമമുണ്ടായിട്ടുണ്ട്. പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരായ ശ്രീനിഷ്, ജിതിന്, പ്രശാന്ത് ഇവരെ തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ സ്ത്രീകള്‍ക്കു നേരെയും അക്രമമുണ്ടായിട്ടുണ്ട്.
വള്ളിക്കുന്ന് അത്താണിക്കലില്‍ ആഹ്ലാദപ്രകടനത്തിനിടെ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇരുവിഭാഗവും കല്ലേറ് നടത്തിയതിനാല്‍ അത്തണിക്കലിലെ മുഴുവന്‍ കടകളും അടച്ചു.
സംഘര്‍ഷം നടത്തുന്നവരെ നിയന്ത്രിക്കാന്‍ വിരലിലെണ്ണാവുന്ന പോലീസ് മാത്രമാണ് ഉണ്ടായിരുന്നത്. എല്‍ഡിഎഫിന്റെ കുത്തകയായിരുന്ന സീറ്റില്‍ ഇത്തവണ യുഡിഎഫ് വിജയിച്ചതാണ് സിപിഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: