നിലമ്പൂര്‍: മന്ത്രി ആര്യാടന് മുഹമ്മദ് വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥി തോറ്റു. ബിജെപി പിന്തുണ നല്കിയ സിപിഎം വിമതനാണ് ഇവിടെ ജയിച്ചത്. ബിജെപി-എസ്എന്‍ഡിപി സഖ്യത്തെ തള്ളിപറഞ്ഞ് യുഡിഎഫിനൊപ്പം ചേര്‍ന്ന രവികുമാറായിരുന്നു ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇതോടെ സിപിഎം വിമതനും ജനകീയ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയുമായ പി.ഗോപാലകൃഷ്ണന് ബിജെപി പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇത് കോണ്‍ഗ്രസ് സിപിഎം സ്ഥാനാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയായിരുന്നു. ആര്യാടന്റെ സ്വന്തം ഡിവിഷനില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ശക്തമായി ഉണ്ടായിരുന്നെങ്കിലും ഫലമുണ്ടായില്ല. ബിജെപി മത്സരിക്കാത്ത വാര്‍ഡുകളില്‍ ബിജെപി പിന്തുണച്ചവരില്‍ മിക്കവരും ജയിച്ചു.
ലീഗ് വിമുക്ത നഗരസഭയെന്ന ആര്യാടന്റെ സ്വപ്നം നിറവേറിയില്ലെന്ന് മാത്രമല്ല ഒന്‍പത് സീറ്റിലും ലീഗുകാര്‍ വിജയിക്കുകയും ചെയ്തു. എന്നാല്‍ നേരിട്ട് കരുക്കള്‍ നീക്കിയ ചില വാര്‍ഡുകളില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത തോല്‍വിയും നേരിടേണ്ടി വന്നു സിപിഎം ലീഗും ഒത്തുകളിച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: