പരപ്പനങ്ങാടി: ബിജെപിക്ക് നഗരസഭയില്‍ ഉജ്ജ്വല വിജയം. നാല് സീറ്റുകള്‍ നേടി നഗരസഭയിലെ നിര്‍ണ്ണായ ശക്തിയായി മാറിയിരിക്കുകയാണ് ബിജെപി.
യുഡിഎഫിനും ജനകീയ മുന്നണിക്കും 20 സീറ്റുകള്‍ വീതം കിട്ടി. ഒരു സ്വതന്ത്രനും വിജയിച്ചിട്ടുണ്ട്. ലീഗിന്റെ ദുര്‍ഭരണത്തിന് തിരശ്ശീല വീണിരിക്കുകയാണ്. പരപ്പനങ്ങാടിയിലെ പ്രമുഖ വ്യവസായിയായ നിയാസ് പുളിക്കലകത്ത് നേതൃത്വം നല്കുന്ന ജനകീയ വികസന മുന്നണിക്ക് മുന്നേറ്റമുണ്ടാക്കാനായി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒരു സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. നഗരസഭ ആയതോടെ ഇത് നാലായി വര്‍ദ്ധിച്ചു. എല്‍ഡിഎഫ് സ്വന്തം ചിഹ്നത്തില്‍ വെറും മൂന്ന് ഡിവിഷനില്‍ മാത്രമാണ് മത്സരിച്ചത്.
ബാക്കിയുള്ള സ്ഥലങ്ങളില്‍ വികസന മുന്നണിക്ക് പിന്തുണ നല്‍കുകയായിരുന്നു. ലീഗിന്റെ അഹങ്കാരത്തില്‍ മനംമടുത്ത അനുഭാവികള്‍ തന്നെ മാറി ചിന്തിച്ചതാണ് ലീഗിന്റെ പതനത്തിന് കാരണം. ബിജെപിയുടെ മുന്നേറ്റത്തില്‍ ഒരു പൊന്‍തൂവലായി മാറിയിരിക്കുകയാണ് പരപ്പനങ്ങാടിയിലെ വിജയം. നഗരസഭയുടെ ഭരണം ആരുടെ കൈകളിലെത്തുമെന്നത് ബിജെപിയുടെ തീരുമാനത്തെ ആശ്രയിച്ചിരിക്കും. നാലാം ഡിവിഷനില്‍ നിന്നും പി.വി.തുളസീദാസ്, എട്ടില്‍ നിന്നും ഉഷ പാലക്കല്‍, 25ല്‍ തറയില്‍ ശ്രീധരന്, 38ല്‍ അംബിക മോഹന്‍രാജ് എന്നിവരാണ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: