മലപ്പുറം: ഏഴ്് ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും അക്കൗണ്ട് തുറന്നുകൊണ്ട് ബിജെപി ജൈത്രയാത്രക്ക് തുടക്കമിട്ടു. പരപ്പനങ്ങാടി നഗരസഭയില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറിയിരിക്കുകയാണ്. പഞ്ചായത്ത് ആര് ഭരിക്കണമെന്ന് ഇനി തീരുമാനിക്കുന്നത് ബിജെപി ആയിരിക്കും. വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ തട്ടകത്തില്‍ നാല് സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. താനൂര്‍ നഗരസഭയില്‍ പത്ത് സീറ്റുകള്‍ നേടിയ ബിജെപിയാണ് പ്രതിപക്ഷം. വാഴക്കാട്, എടക്കര, എടയൂര്‍. മാറഞ്ചേരി, അങ്ങാടിപ്പുറം, വള്ളിക്കുന്ന്, ചേലേമ്പ്ര, കുറ്റിപ്പുറം, ചെറുകാവ്, മൂര്‍ക്കനാട്, പുറത്തൂര്‍, എടപ്പാള്‍, വാഴയൂര്‍. നന്നംമുക്ക് പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ചരിത്രത്തിലാദ്യമായി മഞ്ചേരി നഗരസഭയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു. 2010ല്‍ ആകെ 22 സീറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ നഗരസഭകളില്‍ മാത്രം ബിജെപിക്ക് 21 സീറ്റുകളുണ്ട്. 12 പഞ്ചായത്തുകളില്‍ നിന്നായി 19 സീറ്റുകളുമുണ്ട്. സിപിഎമ്മും ലീഗും കോണ്‍ഗ്രസും കൈകോര്‍ത്ത് ബിജെപിയെ നേരിടുകയായിരുന്നു. ഇവരോട് പൊരുതി നേടിയ വിജയത്തിന് വലിയ വിലയുണ്ട്. മിക്ക സീറ്റുകളിലും ചെറിയ വോട്ടുകളുടെ വിത്യാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. വോട്ടിംഗ് മെഷീനിലെ അട്ടിമറിയും അക്രമവും ചില സ്ഥലങ്ങളില്‍ ബിജെപിയുടെ വിജയത്തിന് തടസ്സമായി എന്നാണ് വിലയിരുത്തല്‍. സാമ്പാര്‍ മുന്നണികളോട് മത്സരിച്ച് നേടിയ വിജയത്തില്‍ ബിജെപി ക്യാമ്പ് സന്തോഷത്തിലാണ്.
ലീഗിന്റെ കോട്ട ഉരുക്കു കോട്ടയായി മാറുമെന്ന അവകാശവാദത്തോടെയാണ് മുസ്ലീം ലീഗ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ അമിത ആത്മവിശ്വാസത്തില്‍ ലീഗുകാര്‍ അഹങ്കാരികളായി മാറിയപ്പോള്‍ ജനം മറുപടി നല്കി. ലീഗിന്റെ തട്ടകമായ മലപ്പുറം ജില്ലയില്‍ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. 94 ഗ്രാമപഞ്ചായത്തുകളാണ് ജില്ലയില്‍ ഉള്ളത് അതില്‍ വെറും 54 പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് ജയിക്കാനായത്. കഴിഞ്ഞ തവണ 100 പഞ്ചായത്തില്‍ 88 എണ്ണവും ഭരിച്ചത് യുഡിഎഫായിരുന്നു. ഏഴ് നഗരസഭകളുണ്ടായിരുന്ന 2014ല്‍ ആറിലും വിജയിച്ചത് യുഡിഎഫാണ്. പക്ഷേ ഇന്ന് ജില്ലയില്‍ 12 നഗരസഭകളുണ്ട് അതില്‍ ഒന്പതണ്ണെത്തില് ഇപ്പോള്‍ ജയിച്ചിട്ടുണ്ട്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം നേടാന്‍ യുഡിഎഫിനായിട്ടില്ല. ലീഗിന് വേണ്ടി മാത്രം രൂപീകരിച്ച നഗരസഭയാണ് പരപ്പനങ്ങാടി പക്ഷേ അവിടെ ആര് ഭരിക്കണമെന്ന് ഇപ്പോള്‍ തിരുമാനിക്കാനുള്ള അവസരം ബിജെപിക്കാണ്. മലപ്പുറം നഗരസഭയിലും ഭീകരമായ നഷ്ടമാണ് ലീഗിന് സംഭവിച്ചിരിക്കുന്നത് 40ല്‍ 15 സീറ്റും എല്‍ഡിഎഫ് പിടിച്ചെടുത്തു. തിരൂര്‍ നഗരസഭയും നേരിയ വിത്യാസത്തിന് എല്‍ഡിഎഫ് കീഴടക്കി. പൊന്നാനി, പെരിന്തല്‍മണ്ണ തുടങ്ങിയ നഗരസഭയിലും വലിയ തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ പഞ്ചായത്തായ പോരുരില് യുഡിഎഫിന് ഭരണം നഷ്ടപ്പെട്ടു. മലയോര മേഖലയില്‍ യുഡിഎഫിന് വലിയ തിരിച്ചടിയാണ് കിട്ടിയത്.
ലീഗിന്റെ അഹങ്കാരമാണ് ഈ പരാജയത്തിന് കാരണമെന്ന് കോണ്‍ഗ്രസുകാരും പറയുന്നു. കോണ്‍ഗ്രസിനെതിരെ പല പഞ്ചായത്തുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ലീഗ് വെല്ലുവിളിക്കുകയായിരുന്നു. ലീഗിന് പൂര്‍ണ്ണ പിന്തുണ നല്കിയതാകട്ടെ സിപിഎമ്മും. ഇരുകൂട്ടരെയും തമ്മില്‍ തല്ലിച്ച് ലാഭം ഉണ്ടാക്കിയത് ഇടതുപക്ഷമാണ്. മലബാറിലെ യുഡിഎഫിന്റെ ഉരുക്കുകോട്ടയിലാണ് വിള്ളലുണ്ടായിരിക്കുന്നത്. ബിജെപിയുടെ വളര്‍ച്ച തടയാന്‍ മുന്നണി സംവിധാനങ്ങളെ അട്ടിമറിച്ച് നീക്കങ്ങള്‍ നടത്തിയതും ലീഗിന് തിരിച്ചടിയായി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: