തിരുവല്ല:വോട്ടണ്ണല്‍ ആരം’ിച്ച് അവസാനിക്കുന്നത് വരെയും അവ്യവസ്ഥകളുടെയും അവ്യക്തകളുടെയും കേന്ദ്രമായിരുന്നു ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കന്ററി സ്ക്കുളിലെ വോട്ടെണ്ണല്‍ കേന്ദ്രം.പോസ്റ്റല്് ബാലറ്റ് പൊട്ടിക്കുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം മൂലം ഒരുമണിക്കൂര്‍ വൈകിയാണ് വോട്ടെണ്ണല്‍ ആരം’ിച്ചത്.മൂന്ന് കവറുകളിലായി സമര്‍പ്പിക്കേണ്ട പോസ്റ്റല്‍ ബാലറ്റുകളില്‍ ഇരുപതോളം എണ്ണം ഒറ്റക്കവറില്‍ കാണപെട്ടത തുടക്കത്തിലെ തന്നെ തര്‍ക്കങ്ങള്‍ക്ക് കാരണമായി.ജില്ല-ബ്ലോക്ക്-പഞ്ചായത്ത് തരംതിരിച്ചുള്ള വേര്‍തിരിക്കല്‍ പോലും ഈ സമയം നടന്നിരുന്നില്ല.ഇത് വീണ്ടും സമയം വൈകാന്‍ കാരണമായി.വോട്ടണ്ണല്‍ ആദ്യമണിക്കൂര്‍ പിന്നിട്ടപ്പോഴും അനിശ്ചിതത്ത്വങ്ങള്‍ തുടര്‍ന്നു.ചിലയിടങ്ങളില്‍ മുഴുവന്‍ ഏജന്റുമാര്‍ വരാതെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്തുടങ്ങിയതും തര്‍ക്കങ്ങള്‍ക്കിടയാക്കി. ആവശ്യത്തിനുള്ള കൗണ്ടിങ് ഉദ്യോഗസ്ഥര്‍ ഇല്ലാതെ പോയതും ഉള്ളവര്‍ക്ക് തിരഞ്ഞെടുപ്പ് പ്രക്രീയയിലുള്ള പ്രാഗത്ഭ്യക്കുറവും നടപടി ക്രമങ്ങള്‍ക്ക് ഏറെ തടസങ്ങള്‍ സൃഷ്ടിച്ചു. കാര്യങ്ങള്‍ അവതാളത്തിലായതോടെ ഏജന്റുമാര്‍ കൂട്ടത്തോടെ വോട്ടണ്ണല്‍ കേന്ദ്രത്തിലേക്ക് തള്ളികയറിയതും പ്രശ്നങ്ങള്‍ക്ക് ഇടയാക്കി.കൗണ്ടിങ് അവസാനിച്ച് മണിക്കൂറുകള്‍ പിന്നിട്ടിട്ടും ബൂത്തുതല വിവരങ്ങള്‍ വ്യക്തമാക്കാത്തതിനെ തുടര്‍ന്ന ജില്ലാപഞ്ചായത്ത് സ്ഥാനാര്‍ത്ഥി സാം ഈപ്പനും മറ്റ് യുഡിഎഫ് നേതാക്കളും റിട്ടേണിങ് ഓഫീസറും തമ്മിലുണ്ടായ വാക്കേറ്റം പോലീസ് എത്തിയാണ പരിഹരിച്ചത് .വോട്ടെണ്ണല്‍ പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുറ്റുര് ബ്ലോക്ക് ഡിവിഷനില്‍ ജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി കെ.ജി പ്രസാദിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ കൗണ്ടിങ് സറ്റേഷനില്‍ പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: