പത്തനംതിട്ട: ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലെ ഭൂരിപക്ഷം പഞ്ചായത്തുകളിലും ഇക്കുറി താമരവിരിയിച്ച് ബിജെപിയ്ക്ക് ജനപ്രതിനിധികളായി. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഒറ്റയ്ക്ക് ഭരിക്കാന്‍ ഭൂരിപക്ഷം നേടിയ ബിജെപി രണ്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ജനപ്രതിനിധികളെ വിജയിപ്പിച്ചു. പുളിക്കീഴ് ബ്ലോക്കിലെ കുറ്റൂര്‍ ഡിവിഷനില്‍ കെ.ജി.പ്രസാദും കോയിപ്രം ബ്ലോക്കില്‍ പുല്ലാട് ഡിവിഷനില്‍ അജയകുമാറുമാണ് വിജയിച്ചത്. നെടുമ്പ്രം ഗ്രാമപഞ്ചായത്തില്‍ മണിപ്പുഴ, നെടുമ്പ്രം, ഒറ്റതെങ്ങ്, പൊടിയാടി, പുളിക്കീഴ്,പുതിയകാവ്, വൈക്കത്തില്ലം എന്നീ വാര്‍ഡുകളിലാണ് ബിജെപി വിജയിച്ചത്. ഇവിടെ എല്‍ഡിഎഫിന് അഞ്ചും യുഡിഎഫിന് ഒരു വാര്‍ഡിലും മാത്രമേ വിജയിക്കാനായുള്ളൂ. കുളനട ഗ്രാമപഞ്ചായത്തില്‍ ഏഴ് വാര്‍ഡുകളില്‍ ബിജെപി വിജയിച്ചു. കുറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ ആറിടത്തും നാരങ്ങാനത്ത് നാലിടത്തും പന്തളം തെക്കേക്കരയില്‍ അഞ്ചിടത്തും ബിജെപി വിജയിച്ചു. ഓമല്ലൂരില്‍ നാലിടത്തും മല്ലപ്പുഴശ്ശേരിയില്‍ മൂന്നിടത്തും കവിയൂരില്‍ നാലിടത്തും ബിജെപി വിജയക്കൊടിനാട്ടി. മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ ബിജെപിയുടെ കന്നിവിജയംതന്നെ ത്രസിപ്പിക്കുന്നതായിരുന്നു. നാലിടങ്ങളിലാണ് ഇവിടെ ബിജെപി വെന്നിക്കൊടി നാട്ടിയത്. അയിരൂരില്‍ നാലും, ആറന്മുളയില് മൂന്നിടത്തും ബിജെപി വിജയിച്ചു.
പലപഞ്ചായത്തുകളിലും എല്‍ഡിഎഫും യുഡിഎഫും ബിജെപിയുടെ വിജയം തടസ്സപ്പെടുത്താന്‍ പരസ്പ്പരം വോട്ട് ചെയ്തു സഹായിച്ചതായി വോട്ടിംഗ് നില പരിശോധിച്ചാല്‍ കാണാം. ഒന്നും രണ്ടും വോട്ടുകളുടെ വ്യത്യാസത്തില്‍ ബിജെപിയ്ക്ക് വിജയം വഴുതിപ്പോയ പഞ്ചായത്തുകളുമുണ്ട്. ജില്ലയില്‍ ബിജെപിയ്ക്ക് തിളക്കമാര്‍ന്ന വിജയം നല്കിയ സമ്മതിദായകരോട് ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത് കുമാര്‍ നന്ദിയും സ്നേഹവും അറിയിച്ചു. നൂറോളം ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികളേയും 11 നഗരസഭാ വാര്‍ഡുകളിലും രണ്ട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും ബിജെപിയ്ക്ക് വിജയിക്കാനായി. ജില്ലയിലെ ബിജെപിയുടെ ഇതുവരെയുള്ളചരിത്രത്തില് ഏറ്റവും വലിയ വിജയമാണിതെന്ന് ജില്ലാ പ്രസിഡന്റ് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പ്പരം വോട്ട് ചെയ്തിരുന്നില്ലെങ്കില്‍ ബിജെപിക്ക് ഇതിലേറെ വിജയം നേടാനാകുമായിരുന്നെന്നും ടി.ആര്.അജിത് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: