കല്‍പ്പറ്റ:ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ രണ്ടിന് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. നാല് സ്ഥലങ്ങളിലായി എട്ട് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. രാവിലെ ഏട്ടിന് ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലം ഒമ്പത് മണിയോടെ ലഭിക്കും. പിന്നീട് രണ്ട് മണിക്കൂര്‍ കൊണ്ട് മുഴുവന്‍ ബൂത്തുകളിലെയും ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക തകരാര്‍ മൂലം ഏതെങ്കിലും ബൂത്തുകളിലെ ഫലം ലഭ്യമായില്ലെങ്കില്‍ മാത്രമാണ് ആ ബൂത്ത് ഉള്‍ക്കൊള്ളുന്ന ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് ഫലങ്ങള്‍ വൈകാന്‍ സാധ്യതയുള്ളൂ. സാങ്കേതിക തകരാറുകള്‍ ഉടന്‍ പരിഹരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റല്‍ ബാലറ്റ് കളക്ട്രേറ്റിലും മറ്റുളള പോസ്റ്റല്‍ ബാലറ്റുകള്‍ അതത് വരണാധികാരികള്‍ മുമ്പാകെയും എണ്ണും. വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ സ്ഥലം, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് എന്നീ ക്രമത്തില്‍- ജി.വി.എച്ച്.എസ്.എസ് മാനന്തവാടി -മാനന്തവാടി ബ്ലോക്ക്, വെള്ളമുണ്ട, തിരുനെല്ലി, തെണ്ടര്‍നാട്, എടവക, തവിഞ്ഞാല്‍ പഞ്ചായത്തുകള്‍, അസംഷന്‍ എച്ച്.എസ് സുല്‍ത്താന്‍ ബത്തേരി – സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്, നൂല്‍പ്പുഴ, നെന്മേനി, അമ്പലവയല്‍, മീനങ്ങാടി പഞ്ചായത്തുകള്‍, എസ്.കെ.എം.ജെ ഹൈസ്കൂള്‍ കല്‍പ്പറ്റ – വെങ്ങപ്പള്ളി, വൈത്തിരി, പൊഴുതന, തരിയോട്, മേപ്പാടി, മൂപ്പൈനാട്, കോട്ടത്തറ, മുട്ടില്‍, പടിഞ്ഞാറത്തറ പഞ്ചായത്തുകള്‍, ഗവ. ഹയര്‍സെക്കണ്ടറി സ്കൂള്‍ പനമരം – പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍ക്കൊല്ലി പഞ്ചായത്തുകള്‍. ജി. എച്ച്.എസ്.എസ് മാനന്തവാടി- -മാനന്തവാടി നഗരസഭ, അസംഷന്‍ യു.പി.എസ് സുല്‍ത്താന്‍ ബത്തേരി- സുല്‍ത്താന്‍ ബത്തേരി നഗരസഭ, സരളാ ദേവി മെമ്മോറിയല്‍ എല്‍ .പി. എസ് കല്‍പ്പറ്റ- കല്പറ്റ നഗരസഭ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: