തിരുവല്ല: ആശങ്കകള്‍ക്കും അഭ്യുഹങ്ങള്‍ക്കും വിരാമമിട്ട് തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ വിജയികളാരെ ന്ന് ഇന്നറിയാം. ഇന്നലെ വൈകിട്ടുതന്നെ വോട്ടണ്ണല്‍ കേന്ദ്രങ്ങളിലെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. താലൂക്കില്‍ നഗരസഭയുടെ വോട്ടെണ്ണല്‍ എംജിഎം ഹയര്‍സെക്കണ്ടറി സ്കൂളിലും പഞ്ചായത്ത്-ബ്ലോക്ക് -ജില്ലകളുകളുടെ വോട്ടെണ്ണല്‍ കാവുംഭാഗം ദേവസ്വം ബോര്‍ഡ് ഹയര്‍ സെക്കണ്ടറി സ്കൂളിലുമാണ് നടക്കുന്നത്. രാവിലെ എട്ടുമണിയോടെ നടപടി ക്രമങ്ങ ള്‍ ആരംഭിക്കും. രണ്ട് വരണാധികാരികള്‍ വോട്ടെണ്ണലിന് നേതൃത്വം നല്‍കും. ആറ് മേശകളിലായാണ് നഗരസഭയുടെ വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നുമുതല്‍ പത്തൊമ്പത് വരെയുള്ള വാര്‍ഡുകളിലെ വോട്ടെണ്ണലിന് വരണാധികാരി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ രാമചന്ദ്രനും ഇരുപത് മുതല്‍ മുപ്പത്തി ഒമ്പത് വരെയുള്ള വാര്‍ഡുകളുടെ വോട്ടെണ്ണല്‍ ആര് ഡിഒ എ. ഗോപകുമാറും നേതൃത്വം നല്‍കും. രണ്ട് ഡയസുകളിലായി ആദ്യം പോസ്റ്റ ല്‍ വോട്ടുകള്‍ എണ്ണും. നാല്പത് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലികള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഓരോ മേശക്കും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും, അസിസ്റ്റന്‍് സൂപ്പര്‍വൈസറും ഉണ്ടാകും. വാര്‍ഡുകളുടെ മുന്‍ഗണന ക്രമത്തിലായിരിക്കും നടപടികള്‍ പൂര്‍ത്തിയാക്കുക സിഐ വി. രാജീവിന്റെ നേതൃത്വത്തില്‍ അറുപത് പോലീസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ സംവിധാനമൊരുക്കും. ഗ്രാമപഞ്ചായത്ത്-ബ്ലോക്ക-ജില്ല ഡിവിഷന് എന്നിവയുടെ വോട്ടെണ്ണല്‍ ദേവസ്വം ബോര്‍ഡ് ഹയര്‍സെക്കണ്ടറി സ്കൂളില്‍ നടക്കും. അഞ്ച് പഞ്ചായത്തുകളുടെയും പതിമൂന്ന് ബ്ലോ ക്ക് പഞ്ചായത്ത് ഡിവിഷനുകളുടെയും പൂര്‍ണ ചിത്രം രാവിലെ പത്തുമണിയോടെ വ്യക്തമാകും.
പതിനഞ്ച് മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. കടപ്ര ഗ്രാമപഞ്ചായത്തിന് നാലും നിരണം, പെരിങ്ങര, കുറ്റൂര്‍ എന്നീ പഞ്ചായത്തുകള്‍ക്ക് മൂന്നു വീതവും നെടുമ്പ്രത്തി ന് രണ്ട് മേശകളുമാണ് വോട്ട് എണ്ണുന്നതിനായി സജ്ജീകരിച്ചിട്ടുള്ളത്.
പതിനാല് വീതമുള്ള എട്ട് റൗ ണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുക. ഒരു കൗണ്ടിംഗ് സൂ പ്പര്‍വൈസര്‍, കൗണ്ടിംഗ് അ സിസ്റ്റന്റ്, ടാബുലേഷനായി മൂന്നുപേരുമാണ് ഒരു മേശയി ല്‍ ഉണ്ടാവുക. മേശയില്‍ മെ ഷീന്‍ എത്തിക്കുന്നതിനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥനും സഹായികളായി പോലീസുകാരും ഉണ്ടാവും. സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള പാസ്സുകളുടെ വിതരണം ഇന്ന ലെ നടന്നു. ഗ്രാമപഞ്ചായത്തുകളുടെ ഫലമാവും ആദ്യം പുറത്തുവരുക. തുടര്‍ന്ന് ബ്ലോക്ക്, ജില്ലാപഞ്ചായത്തുകളുടെ ഫല വും ഉണ്ടാവും. 7ന് കൗണ്ടിംഗ് സ്റ്റേഷനില്‍ ഹാജരാകാന്‍ ഉ ദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം ന ല്കിയിട്ടുള്ളതായും എട്ടിനുതന്നെ വോട്ടെണ്ണല്‍ ആരംഭിക്കുമെന്നും പുളിക്കീഴ് ബിഡി ഒയും ഉപവരണാധികാരിയുമായ തോമസ് ഏബ്രഹാം അ റിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: