മലപ്പുറം: തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ സംഭവിച്ച അപാകതകള്‍ ഉദ്യോഗസ്ഥരുടെ മേല്‍ കെട്ടിവെക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എന്‍ജിഒ സംഘ് ജില്ലാ സമിതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ പരിശീലനം നല്കാന് പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിരുന്നില്ല.
ധൃതിപിടിച്ച് തെരഞ്ഞെടുപ്പ് നടത്തിയതിലൂടെ ഉണ്ടായ പ്രശ്നങ്ങള്‍ക്ക് ഉദ്യോഗസ്ഥരെ ബലിയാടാക്കരുത്. തെരഞ്ഞെടുപ്പിനെ വിജയിപ്പാക്കാന്‍ ആഴ്ചകളോളം അദ്ധ്വാനിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള നീക്കം പരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.പി.ഗോവിന്ദന്‍കുട്ടി അദ്ധ്യക്ഷത വഹിച്ചു. പി.വിജയകുമാര്‍, സി.ബാബുരാജ്, കെ.കൈലാസനാഥന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: