തിരുവനന്തപുരം: എസ്എടി ആശുപത്രിയില്‍ പുറത്തിരിക്കുന്നവര്‍ക്ക് ആകാംഷ വേണ്ട. ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം 24 മണിക്കൂറാക്കി. ബന്ധുക്കളുടേയും കൂട്ടിരുപ്പുകാരുടേയും ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം
2007ലാണ് എസ്എടി ആശുപത്രിയില്‍ ഭാഗീകമായി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പ്രവര്‍ത്തിച്ചു തുടങ്ങിയത്. ആശുപത്രയില്‍ കൂട്ടിരിക്കുന്നത് സ്ത്രീകളായതിനാല്‍ പുറത്തിരിക്കുന്ന അവരുടെ ബന്ധുക്കള്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കാത്തത് പലപ്പോഴും പ്രകോപനമുണ്ടാക്കുകയും അത് സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുകയും ചെയ്തിട്ടുണ്ട്.
അതിനാലാണ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം 24 മണിക്കൂറുമാക്കിയത്. ആശുപത്രിയില്‍ കിടക്കുന്ന ഒരാളുടെ വിവരം അറിയാനായി അടുത്ത ബന്ധുക്കള്‍ ഹെല്‍പ്പ് ഡെസ്‌കിലെത്തുമ്പോള്‍ അവിടത്തെ ജിവനക്കാര്‍ അതാത് വാര്‍ഡിലെ ഹെഡ് നഴ്‌സുമായി ബന്ധപ്പെട്ട് അവരുടെ ആരോഗ്യ നിലയും മറ്റ് ചികിത്സാ ക്രമങ്ങളും മനസിലാക്കി വിവരം അറിയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: