പാലക്കാട്: ജില്ലയില്‍ ഒരാഴ്ചയായി നടന്നു വന്ന റേഷന്‍ വ്യാപാരികളുടെ കടയടപ്പ് സമരം പിന് വലിച്ചതായി ജില്ലാ കളക്ടര്‍ പി.മേരിക്കുട്ടി അറിയിച്ചു. വ്യാപാരി പ്രതിനിധികളും ജില്ലാ കളക്ടറും കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാസം 30 ന് പോലീസിലെ വിജിലന്‍സ് വിഭാഗവും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും റേഷന്‍ കടയില്‍ നടത്തിയ പരിശോധനയില്‍ അഞ്ച് കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ഈ കടകളുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദ് ചെയ്തിരുന്നു. തുടര്‍ന്നാണ് വ്യാപാരികള്‍ സമരരംഗത്തിറങ്ങിയത്. ആറിന് ജില്ലാ സപ്ലൈ ഓഫീസറും ഏഴിന് ആര്.ഡി.ഒ യും വിളിച്ച് ചേര്‍ത്ത യോഗങ്ങളില്‍ പ്രശ്നം പരിഹരിക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ജില്ലാ കളക്ടര്‍ പ്രശ്നത്തില്‍ ഇടപ്പെട്ടത്.
ശരിയായ രീതിയിലല്ല വിജിലന്‍സ് പരിശോധന നടത്തിയതെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ നടപടിക്രമങ്ങള്‍ പാലിച്ചല്ല കടകളുടെ ലൈസന്‍സ് റദ്ദ് ചെയ്തതെന്നുമായിരുന്നു വ്യാപാരികളുടെ പ്രധാന ആരോപണം. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി നല്കാന് ആര്.ഡി.ഒ ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്കി. ഈ റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം കടയുടമകളെ നേരിട്ട് വരുത്തി വസ്തുതകള്‍ മനസിലാക്കി നടപടികള്‍ ലഘൂകരിക്കുന്നതിന് ശ്രമിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്കി. 12 നകം റിപ്പോര്‍ട്ട് വാങ്ങി 14 നകം ഹിയറിങ്ങ് പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നല്കി. ഇതേ തുടര്‍ന്നാണ് വ്യാപാരികള്‍ സമരത്തില്‍ നിന്നും പിന്മാറിയത്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ആര്.ഡി.ഒ കെ.ശെല്‍വരാജും ഉദേ്യാഗസ്ഥരും നടപടികള്‍ തുടങ്ങിയതായും അറിയിച്ചിട്ടുണ്ട്. യോഗത്തില്‍ ആര്.ഡി.ഒ കെ.ശെല്‍വരാജ്, ജില്ലാ സപ്ലൈ ഓഫീസര്‍ ഷാദക് ഷാ, ഇ.അബൂബക്കര്‍, കെ.സുരേന്ദ്രന്, കെ.ബി.ബിജു, കെ.രാമചന്ദ്രന്, തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: