വള്ളിക്കുന്ന്: സാമുദായിക വികാരം ആളികത്തിച്ച് വോട്ട് തട്ടാനുള്ള ശ്രമമാണ് ഇപ്പോള്‍ സിപിഎം നടത്തികൊണ്ടിരിക്കുന്നതെന്നും അത് കേരളത്തില്‍ വിലപ്പോകില്ലെന്നും ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി.രമേശ്. വള്ളിക്കുന്ന് അത്താണിക്കലില്‍ സംഘടിപ്പിച്ച ബിജെപി സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുമുന്നണികളുടെയും ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഉദാഹരണമാണ് എളമരം കരീമിനെ കുറ്റവിമുക്തനാക്കിയ സംഭവം. കെ.എം.മാണിയും എളമരം കരീമും ചെയ്തത് ഒരേ കുറ്റം തന്നെയാണ്. ശ്വാശിതീകാനന്ദയുടെ മരണം അന്വേഷിക്കാനുള്ള തെളിവ് ഇപ്പോള്‍ എവിടെ നിന്ന് കിട്ടിയെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കണം. ബിജെപിയുമായി സാമുദായിക സംഘടനകള്‍ അടുക്കുന്നതിന്റെ വെപ്രാളത്തിലാണ് ഇരുകൂട്ടരും ഇതൊക്കെ ചെയ്ത് കൂട്ടുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ പി.കൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ.പത്മനാഭന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി എം.പ്രേമന് മാസ്റ്റര്‍, സ്ഥാനാര്‍ത്ഥികളായ മടവമ്പാട്ട് വാസുദേവന്‍, മടവമ്പാട്ട് സജീവ്, വിജില ഹരീഷ്, ടി.വി.ഗണേശന്, രാജലക്ഷ്മി, രജനി, മനോജ് മണ്ണില്‍, സുമ പുതിയില്‍, ജയന് കോട്ടശ്ശേരി, സജിത കുറ്റിയില്‍, തറോല്‍ രമണി, എ.രാജന് എന്നിവര്‍ സംസാരിച്ചു.
കാരാട്: ബിജെപി വാഴയൂര്‍ പഞ്ചായത്ത് കമ്മറ്റി കാരാട് അങ്ങാടിയില്‍ സംഘടിപ്പിച്ച പൊതുസമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് ഉദ്ഘാടനം ചെയ്തു. ഇടത്-വലത് മുന്നണികളുടെ തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്ന തെരഞ്ഞെടുപ്പ് ആണിത്. കോണ്‍ഗ്രസിനും സിപിഎമ്മിനും ജനങ്ങളില്‍ നിന്ന് ഈ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിടും. ഇത്രയും കാലം ഇരുമുന്നണികളും തങ്ങളെ പറ്റിക്കുകയായിരുന്നെന്ന് കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. വികസനത്തെക്കുറിച്ചോ ജനകീയ പ്രശ്നങ്ങളെക്കുറിച്ചോ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ ഇരുമുന്നണികള്‍ക്കും താല്‍പ്പര്യമില്ല. പരാജയഭീതി മൂലമാണ് അവര്‍ ഇതിനെക്കുറിച്ച് മിണ്ടാത്തത്. എന്നാല്‍ ബിജെപി വോട്ടു ചോദിക്കുന്നത് വികസനത്തിനു വേണ്ടിയാണ്. സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് മണി എള്ളാത്ത് പുറായ് അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ. രാമചന്ദ്രന്, എം. പ്രേമന് മാസ്റ്റര്‍, ജില്ലാ വൈസ് പ്രസിഡന്റ് വനജ രവീന്ദ്രന്, ചമ്മിനി ബാലകൃഷ്ണന്, വി.പി. ചന്ദ്രന്, മാധവന് മുരിങ്ങാട്ട്, അറത്തില്‍ സുബ്രഹ്മണ്യന്, സുരേഷ് കാവാട്ട്, പി.എം. ഉണ്ണി, ഹരിലാല്‍ പാറമ്മല്‍ എന്നിവര്‍ സംസാരിച്ചു. ഉദയന്‍ പുതുക്കോട് സ്വാഗതവും സുരേന്ദ്രന് കാരാട് നന്ദിയും പറഞ്ഞു. വിവിധ ഡിവിഷനുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളും സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: