തോല്‍പ്പെട്ടി:നികുതി വെട്ടിച്ച് കടത്തിയ പതിനെട്ട് ലക്ഷം രൂപയുടെ കുടംപുളി വാണ്യജ്യ നികുതി വകുപ്പ് പിടികൂടി. തോല്‍പ്പെട്ടി ചെക്പോസ്റ്റിന് സമീപത്ത് നടത്തിയ പരിശോധനയ്ക്കിടയിലാണ് ലോറിയില്‍ കൊണ്ട് പോവുകയായിരുന്ന കുടം പുളി പിടികൂടിയത്. കര്‍ണ്ണാടക വിരാജ് പേട്ടയില്‍ നിന്ന് എറണാകുളത്തേക്ക് കൊണ്ട് പോവുകയായിരുന്നു കുടംപുളി. 1,10,000 രൂപ പിഴയീടാക്കി വാഹനം വിട്ടയച്ചു. മാനന്തവാടി വാണിജ്യ നികുതി ഓഫീസ് ഇന്റലിജന്‍സ് ഓഫീസര്‍ എം യു തോമസ്, ഇന്‍സ്പെക്ടര്‍മാരായ പിഡി സജി, സിഎച്ച് ജ്യോതി കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് നികുതി വെട്ടിപ്പ് പിടികൂടിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: