തൃക്കലങ്ങോട്: റോഡ് ഗതാഗത യോഗ്യമാക്കാത്ത രാഷ്ട്രീയക്കാര്‍ പ്രചാരണ വാഹനങ്ങളുമായി വരരുതെന്ന് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് നാട്ടുകാര്‍. തൃക്കലങ്ങോട് പഞ്ചായത്തിലെ അയോദ്ധ്യനഗര്‍ നിവാസികളാണ് ഇത്തരത്തിലൊരു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ബോര്‍ഡിലെ വാചകങ്ങള്‍ ഇങ്ങനെ, പ്രചാരണ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല അന്‍പതോളം കുടുംബങ്ങളും അഞ്ഞുറോളം വിദ്യാര്‍ത്ഥികളും ഉപയോഗിക്കുന്നതും എളങ്കൂരിലെ തന്നെ വലിയ പാടശേഖരത്തിലേക്കുള്ള ഈ റോഡിനോടുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ വര്‍ഗ്ഗീയ അവഗണനക്കെതിരെ പ്രതിഷേധിച്ചുകൊണ്ട് ഇതുവഴി ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും പ്രചാരണവണ്ടികള്ക്കോ ബൈക്ക്റാലികള്ക്കോ പ്രവേശനമില്ല.
ഗ്രാമസേവാസമിതിയുടെ നേതൃത്വത്തിലാണ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്തിലെയും വാര്‍ഡിലെയും മറ്റ് റോഡുകളെല്ലാം നന്നാക്കിയപ്പോഴും എളങ്കൂര്‍- മഞ്ഞപ്പറ്റ അയോദ്ധ്യനഗര്‍ റോഡിനെ അവഗണിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പഞ്ചായത്ത് ഭരിച്ചിരുന്നത് യുഡിഎഫാണ് വാര്‍ഡ് മെമ്പര്‍ കാലങ്ങളായി എല്‍ഡിഎഫിന്റെ പ്രതിനിധിയാണ്. എന്തായാലും ജനങ്ങളുടെ ഈ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാന്‍ രാഷ്ട്രീയക്കാര്ക്കാവില്ല. അടുത്ത തവണയെങ്കിലും റോഡ് നന്നാക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: