ചാലിയാര്‍: പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ പാറേക്കാട് നിലനിര്‍ത്താന്‍ എല്‍ഡിഎഫും പിടിച്ചെടുക്കാന്‍ യുഡിഎഫും നേര്‍ക്കുനേര്‍ പോരാടുമ്പോഴാണ് ചാലിയാറില്‍ ആദ്യമായി പാറേക്കാട് വാര്‍ഡിലൂടെ അക്കൗണ്ട് തുറക്കാന്‍ ബിജെപി രംഗത്തെത്തിയത്. ബിജെപി വാര്‍ഡിലെ നിര്‍ണ്ണായക ശക്തിയായി മാറിയത് ഇരകൂട്ടര്‍ക്കും തലവേദനയായി മാറിയിരിക്കുകയാണ്. 201 ല്‍ 70 വോട്ടുകള്‍ക്ക് സിപിഎമ്മിലെ ഷീബ ഹസ്സന് ജയിച്ച വാര്‍ഡാണിത്. സിപിഎമ്മിലെ കുന്നുമ്മല്‍ അസീസും യുഡിഎഫിലെ പൂക്കോടന്‍ നൗഷാദും ബിജെപി സ്ഥാനാര്‍ത്ഥിയായി പാങ്ങോട്ടില്‍ ദേവരാജനുമാണ് രംഗത്തുള്ളത്. ഇവരെകൂടാതെ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അബ്ദുള്‍ റസാഖും ആം ആദ്മി പാര്‍ട്ടിയുടെ ഉണ്ണികൃഷ്ണനും രംഗത്തുണ്ട്. 1166 വോട്ടുകളാണ് വാര്‍ഡിലുള്ളത്. 2010 ലെ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ തന്നെ ബിജെപിയുടെ സ്ഥാനാര്‍ത്ഥി വിള്ളല്‍ വീഴ്ത്തുക ആരുടെ അക്കൗണ്ടില്‍ നിന്നാണെന്ന് ആശങ്കയാണ് ഇരുമുന്നണികള്‍ക്കുമുള്ളത്. 20 വര്‍ഷം മാറി മാറി ഭരിച്ചിട്ടും പാറേക്കാട് വാര്‍ഡിനെ അവഗണിച്ചവര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ബിജെപിക്ക് അനുകൂല കാലാവസ്ഥയാണുള്ളത്. എന്തായാലും ചാലിയാര്‍ പഞ്ചായത്തില്‍ ത്രികോണ മത്സരപ്രീതി ഉള്ള വാര്‍ഡായി പാറേക്കാട് മാറിക്കഴിഞ്ഞു. സ്ഥാനാര്‍ത്ഥി രംഗത്തുള്ളവരെല്ലാം പുതുമുഖങ്ങളാണെന്നതും ശ്രദ്ധേയമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: