പരപ്പനങ്ങാടി: സംസ്ഥാനത്ത് വരാനിരിക്കുന്ന രാഷ്ട്രീയ കൂട്ടുകെട്ടിന്റെ പരീക്ഷണശാലയായി മലപ്പുറം മാറുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്. പരപ്പനങ്ങാടിയില്‍ നടന്ന കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്ലീം ലീഗ് മതേതര പാര്‍ട്ടിയാണെന്ന് പരോക്ഷമായി പ്രസ്താവിക്കുന്ന പിണറായി വിജയന്റെ നീക്കം ലീഗുമായുള്ള ചങ്ങാത്തമാണ്. പ്രദേശിക ഘടകങ്ങള്‍ ലീഗിനെതിരെ വികസനമുന്നണി ഉണ്ടാക്കുമ്പോള്‍ സംസ്ഥാന നേതൃത്വം വിളിച്ചു പറയുന്നത് മറ്റൊന്നാണ്.
ജനങ്ങള്‍ ഇതില്‍ ഏത് സ്വീകരിക്കമെന്നറിയാതെ കുഴങ്ങുകയാണ് സിപിഎമ്മിന്റെ അണികള്‍. 50 ശതമാനം വനിതാസംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ഏറെ വിയര്‍ത്തത് ലീഗും സിപിഎമ്മുമാണ്. പക്ഷേ ബിജെപിക്ക് വനിത സ്ഥാനാര്‍ത്ഥികള്‍ക്കായി അലയേണ്ടി വന്നിട്ടില്ല. അനേകം വനിതകള്‍ താമര ചിഹ്നത്തില്‍ മത്സരിക്കാന്‍ സ്വയം തയ്യാറായി മുന്നോട്ട് വരികയായിരുന്നു. അതിന് ഉദാഹരണമാണ് പരപ്പനങ്ങാടി നഗരസഭയിലെ 16 വനിതാ സ്ഥാനാര്‍ത്ഥികള്‍. യോഗത്തില്‍ സ്ഥാനാര്‍ത്ഥികളെ വി.മുരളീധരന് പൊന്നാടയണിയിച്ചു. ജില്ലാ പ്രസിഡന്റ് നാരായണന് മാസ്റ്റര്‍, പ്രേമന് മാസ്റ്റര്‍, യു.സുബ്രഹ്മണ്യന്, പി.ജഗന്നിവാസന്‍ എന്നിവര്‍ സംസാരിച്ചു.
താനൂര്‍: നഗരസഭ 14-ാം ഡിവിഷന് സ്ഥാനാര്‍ത്ഥി കെ.വിവേകാനന്ദന്റെ പ്രാചാരണ പരിപാടിയില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന് പങ്കെടുത്തു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും പ്രതീക്ഷ നല്‍കുന്നതായി അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ കെ.വിജയന് അദ്ധ്യക്ഷത വഹിച്ചു. പി.ടി.ആലിഹാജി, രവി തേലത്ത്, എം.പ്രേമന് മാസ്റ്റര്‍, കെ.ജനചന്ദ്രന്, ഒ.വേലായുധന്, ബാദുഷാ തങ്ങള്‍, പി.നാരായണന്, കാര്‍ക്കോളി ആനന്ദന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: