ആലപ്പുഴ: പുളിങ്കുന്നില്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് യോഗ വേദി കനത്ത കാറ്റിലും മഴയിലും തകര്‍ന്നു വീണു. മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി പ്രസംഗിക്കാനിരുന്ന പുളിങ്കുന്ന് ജങ്കാര്‍ കടവിന്റെ വടക്കേക്കരയിലെ തിരഞ്ഞെടുപ്പ് യോഗ വേദിയാണ് തകര്‍ന്നത്. ഡിസിസി വൈസ് പ്രസിഡന്റ് എം.എന്‍. ചന്ദ്രപ്രകാശ് പ്രസംഗിക്കവെയാണ് സംഭവം. പതിനഞ്ചില്‍ അധികം കോണ്‍ഗ്രസ് നേതാക്കള്‍ ഈ സമയത്ത് വേദിയിലുണ്ടായിരുന്നു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോസഫ് ചേക്കോടന് അപകടത്തില്‍ പരിക്കേറ്റു.
















