പൂച്ചാക്കല്‍: എ.കെ.ആന്റണി പങ്കെടുത്ത യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കല്ലുകടി. അരൂര്‍ മണ്ഡലം ചെയര്‍മാന്‍ വേദിയില്‍ നിന്ന് ഇറങ്ങിപോയി. ചടങ്ങില്‍ അധ്യക്ഷനാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചടങ്ങു നടക്കുന്നതിനിടെ ചെയര്‍മാന്‍ സെന്‍മോന്‍ ഇറങ്ങി പോയത്. മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന പരിപാടിയില്‍ യുഡിഎഫ് മണ്ഡലം കമ്മറ്റി ചെയര്‍മാനാണ്് അധ്യക്ഷനാകേണ്ടത്. ഇതിന് വിരുദ്ധമായി ജില്ലാ ചെയര്‍മാനായ എം.മുരളിയെയാണ് ചടങ്ങില്‍ അധ്യക്ഷനാക്കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്കെന്നാണ് ഇയാളെ അനുകൂലിക്കുന്നവരുടെ വാദം. ജെഎസഎസിന്റെ യുവജന വിഭാഗം സംസ്ഥാന സെക്രട്ടറിയാണ് സെന്‍മോന്‍.
















