എം.ആര്.അനില്‍കുമാര്‍
തിരുവല്ല; ജില്ലപഞ്ചായത്തിലെ ശ്രദ്ദേയമായ ഡിവിഷനാണ് റാന്നി.കഴിഞ്ഞ തവണ ഇടതിനൊപ്പം നിന്ന റാന്നിഡിവിഷനില് ഇക്കുറി തീപാറുന്നപോരാട്ടമായിരിക്കും നടക്കുക. അടിസ്ഥാന വികസനം മുതല്‍ അനവധി വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന റാന്നയില്‍ പോര്‍വിളികള്‍ ഉച്ചസ്ഥായിയില്‍ എത്തിക്കഴിഞ്ഞു.
ഡിവിഷന് നിലനിര്‍ത്താന്‍ ഇടതുമുന്നണിയും പിടിച്ചെടുക്കാന്‍ യു.ഡി.എഫും ശക്തമായ പോരാട്ടം നടത്തുന്ന റാന്നിയില്‍ വിജയ പ്രതീക്ഷയുമായി ബിജെപിയും രംഗത്തുണ്ട്.ഇതിനുപുറമെ സ്വതന്ത്ര സാന്നിദ്ധ്യവും ഇക്കുറി മത്സരത്തെ ചൂടുപിടിപ്പിക്കു.റാന്നി, വടശ്ശേരിക്കര, വലിയകുളം, കീക്കൊഴൂര്‍, കടമ്മനിട്ട എന്നീ ബ്ലോക്ക് ഡിവിഷനുകളാണ് റാന്നി ജില്ലാപഞ്ചായത്ത് ഡിവിഷനില്‍ ഉള്‍പ്പെടുന്നത്. റാന്നി ഗ്രാമപ്പഞ്ചായത്ത് പൂര്‍ണമായും, വടശ്ശേരിക്കരയിലെ രണ്ട് വാര്‍ഡുകള്‍ ഒഴികെയും റാന്നി ഡിവിഷനിലാണ്. പെരുനാട് പഞ്ചായത്തിലെ നാല് വാര്‍ഡുകളും ചെറുകോലിലെ എട്ടും നാരങ്ങാനത്തെ ഏഴ് വാര്‍ഡുകളും ഇതില്‍പ്പെടുന്നു. ആകെ 45 ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളാണുള്ളത്.
എല്‍.ഡി.എഫിനുവേണ്ടി അധ്യാപികയായ സൂസന് അലക്സും,യു.ഡി.എഫിനുവേണ്ടി എലിസബത്ത് റോയിയും നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ബി.ജെ.പിയുടെ ശക്തി തെളിയിക്കാന്‍ യുവമോര്‍ച്ച മുന്‍ജനറല്‍ സെക്രട്ടരി കോമളം എസ്.നായരും ഒപ്പമുണ്ട് . സ്വതന്ത്രയായി ഗീതയും മത്സരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: