കല്‍പ്പറ്റ: വിവേകാനന്ദ ട്രാവല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ് ആഭിമുഖ്യത്തില്‍ നിയുക്ത ശബരിമല മേല്‍ശാന്തി എസ്.ഇ. ശങ്കരന് നമ്പൂതിരിക്ക് നാലിന് വൈകീട്ട് മൂന്നിന് കല്‍പ്പറ്റ അയ്യപ്പ ക്ഷേത്രത്തില്‍ സ്വീകരണം നല്‍കുമെന്ന് വിവേകാനന്ദ ട്രാവല്‍സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സ്വീകരണ ചടങ്ങ് എം.വി. ശ്രേയാംസ്കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് പി.ആര്. നാഥന് അധ്യക്ഷത വഹിക്കും. ജില്ലാ പോലീസ് സൂപ്രണ്ട് എന്‍.കെ. പുഷ്ക്കരന്‍, ആര്‍ടിഒ പി.എ. സത്യന്, ഡിസിസി പ്രസിഡന്റ് കെ.എല്‍. പൗലോസ്, സിപിഎം ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ. സദാനന്ദന്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം, സിപിഐ ജില്ലാ സെക്രട്ടറി വിജയന് ചെറുകര, കേരള കോണ്‍ഗ്രസ് -(എം) ജില്ലാ സെക്രട്ടറി സണ്ണി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവേകാനന്ദ ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സി. നരേന്ദ്രന്, സി. അരവിന്ദന് വൈദ്യര്, ഷാന്‍ ജോര്‍ജ്, സി.എം. ലാല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: