കല്‍പ്പറ്റ:തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ അന്ധതയോ മറ്റ് ശാരീരിക അവശത മൂലമോ ഒരു സമ്മതിദായകന് പരസഹായം കൂടാതെ വോട്ട് ചെയ്യാന്‍ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ക്ക് ബോധ്യപ്പെടുന്ന പക്ഷം സമ്മതിദായകന് വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ സഹായിയുടെ സേവനം വിനിയോഗിക്കാന്‍ അനുമതി നല്‍കും. 18 വയസ്സില്‍ കുറയാത്ത പ്രായമുള്ള ആളാകണം സഹായി. എന്നാല്‍ അപ്രകാരമുള്ള സഹായി ഒരു ദിവസം ഒന്നിലധികം സമ്മതിദായകരുടെ സഹായിയായി പ്രവര്‍ത്തിക്കാന്‍ പാടില്ല. മാത്രമല്ല സഹായി ആ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥിയോ തിരഞ്ഞെടുപ്പ് ഏജന്‍േറാ പോളിങ് എജന്റോ ആയിരിക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: