കല്‍പ്പറ്റ :ഇന്ന് (നവംബര്‍ രണ്ട്) നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് കനത്ത സുരക്ഷ. 11 ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ പോലീസും മറ്റ് സേനാ വിഭാഗങ്ങളുമുള്പ്പെടെ 18 കമ്പനി സേനയുണ്ട്. മാവോയിസ്റ്റ് ഭീഷണി സാധ്യതയുള്ള 26 ബൂത്തുകളില്‍ അതീവ സുരക്ഷാ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇവിടെ പൂര്‍ണമായും വീഡിയോ റെക്കോഡിങ്ങ് നടത്തും. വോട്ട് ചെയ്യാനെത്തുവരെ തടയുകയോ മറ്റ് അനിഷ്ട സംഭവങ്ങളുണ്ടാവുകയോ ചെയ്താല്‍ അത്തരം സ്ഥലങ്ങളില്‍ പെട്ടന്ന് എത്തിച്ചേരുന്നതിന് 90 പട്രോളിങ്ങ് സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൂര്‍ണ്ണ സജ്ജരായുണ്ട്. ജില്ലയിലെ പോലീസ് സേനയ്ക്ക് പുറമെ കര്‍ണാടക റിസര്‍വ് പോലീസിന്റെ ഒരു കമ്പനിയും എറണാകുളത്ത് നിന്ന് നാല് കമ്പനിയും തണ്ടര്‍ബോള്‍ട്ടും ആന്റി നക്സല്‍ സ്ക്വാഡും ഉള്‍പ്പെടെ വിവിധ സേനകള്‍ സുരക്ഷയൊരുക്കുന്നതിനായി രംഗത്തുണ്ട്.
ബൂത്തുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍, മാവോയിസ്റ്റ് സാന്നിദ്ധ്യം, മുമ്പുണ്ടായ പ്രശ്നങ്ങള്‍ എന്നിവ പരിശോധിച്ച് അതീവ സുരക്ഷ ആവശ്യമുള്ളത്, ഇടത്തരം സുരക്ഷ, സാധാരണ സുരക്ഷ ആവശ്യമുള്ളത് എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. പ്രശ്ന സാധ്യതയുള്ള ബൂത്തുകളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. സുഗമമായ വോട്ടെടുപ്പിന് തടസ്സമുണ്ടാക്കുന്ന പ്രവൃത്തികളുണ്ടായാല്‍ 100, 1090 നമ്പറുകള്‍ക്ക് പുറമെ ജില്ലാ പോലീസ് മേധാവി 9497996974, ഇലക്ഷന് കട്രോള്‍ ഓഫീസര്‍ 9497990124, സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി 9497990125 എന്നിവരുടെ നമ്പറുകളിലും വിവരമറിയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: