ഊരകം: ബിജെപിയുടെ സ്ഥാനാര്‍ത്ഥിക്ക് അപ്രഖ്യാപിത ഊരുവിലക്ക്. ഊരകം പഞ്ചായത്തിലെ 13-ാം വാര്‍ഡ് സ്ഥാനാര്‍ത്ഥി വാരിത്തൊടി ഉസ്മാനാണ് മറ്റു പാര്‍ട്ടിക്കാരില്‍നിന്നും സമുദായ അംഗങ്ങളില്‍ നിന്നും ഒറ്റപ്പെടുത്തല്‍ ഭീഷണി ഉണ്ടായിരിക്കുന്നത്. എന്നാല്‍ തന്റെ തീരുമാനം തന്േതുമാത്രമാണെന്നും വിശ്വസിച്ച പാര്‍ട്ടിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്നുമുള്ള മറുപടിയാണ് ഉസ്മാനാണ് നല്‍കാനുള്ളത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനവും ആശയങ്ങളും ഇഷ്ടപ്പെട്ടാണ് വാരിത്തൊടി ഉസ്മാന് ബിജെപിയിലെത്തുന്നത്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായതു മുതല്‍ തുടങ്ങിയതാണ് മറ്റു പാര്‍ട്ടി പ്രവര്‍ത്തകരുടെയും സമുദായ അംഗങ്ങളുടെയും ഒറ്റപ്പെടുത്തുമെന്ന തരത്തിലുള്ള ഭീഷണി. ഇപ്പോഴത് വാടകയ്ക്ക് മുറിയെടുത്ത് നടത്തുന്ന കട ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്നതിലടക്കം എത്തി നില്ക്കുന്നു. ഭീഷണിയുടെ സ്വരത്തില്‍ വരുന്ന ഫോണ്‍ കോളുകളും കുറവല്ല.
എന്നാല്‍ ഇതിനെതിരെ പോരാടാനും ബിജെപിക്ക് വേണ്ടി ഉറച്ചു നില്‍ക്കാനുമാണ് ഉസ്മാന്റെ തീരുമാനം. മകളുടെ വിവാഹം നീണ്ടുപോകുമെന്നടക്കം പറഞ്ഞ് പിന്തിരിപ്പാക്കാന് പലരും നോക്കിയെങ്കിലും ഇദ്ദേഹം കൂട്ടാക്കിയില്ല. കാരണം വീട്ടുകാരുടെയും മക്കളുടെയും ഉറച്ച പിന്തുണ ഉസ്മാനുണ്ട്. എന്തായാലും ഭീഷണി സ്വരങ്ങളൊന്നും കാര്യമാക്കാതെ ഉസ്മാന് ഏറെ പ്രതീക്ഷയോടെ താമരക്ക് വോട്ടു തേടുന്നു. പക്ഷെ വിശ്വസിച്ച പാര്‍ട്ടിയ്ക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയാകാന്‍ പോലും നാട്ടില്‍ കഴിയില്ലേ എന്ന ഉസ്മാന്റെ ചോദ്യം ഏറെ ഗൗരവമുള്ളതാണ്. ബിജെപിക്ക് വേണ്ടി പതിനഞ്ചോളം ന്യൂനപക്ഷങ്ങളാണ് ജില്ലയില്‍ മത്സരിക്കുന്നത്. ആയിരകണക്കിന് ന്യൂനപക്ഷങ്ങളുടെ പിന്തുണയും ബിജെപിക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: