കല്‍പ്പറ്റ : ത്രിതലതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ജില്ലയില്‍ പൂര്‍ണ്ണം. ബിജെപി, എല്‍ഡിഎഫ്, യുഡിഎഫ് കക്ഷികള്‍ ജില്ലയിലെ പ്രധാനനഗരങ്ങളായ കല്‍പ്പറ്റ, ബത്തേരി, മാനന്തവാടി, പനമരം, പുല്‍പ്പള്ളി, കാട്ടിക്കുളം, മേപ്പാടി, മീനങ്ങാടി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ശക്തമായപ്രചാരണമാണ് ഇരുമുന്നണികളും നടത്തിയത്. എന്നാല്‍ ഇത്തവണ പതിവിനുവിപരീതമായി പലയിടത്തും ബിജെപി മേ ല്ക്കോയ്മയാണ് കാണാനായത്. പലയിടങ്ങളിലും സി പിഎം പ്രവര്‍ത്തകര്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തില്ലെന്നതും ശ്രദ്ധേയമാണ്.
ജില്ലയില്‍ 389 ഇടങ്ങളില്‍ മത്സരിക്കുന്ന ബിജെപി പല പഞ്ചായത്തുകളിലും ഭരണത്തിലെത്തുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍. ഭാരതീയ ജനതാപാര്ട്ടുക്കുവേണ്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ്, സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറി വി.വി.രാജന്, ജനറല്‍സെക്രട്ടറി കെ.പി.ശ്രീശന് തുടങ്ങിയവര്‍ ജില്ലയില്‍ പ്രചാരണത്തിനെത്തി. യുഡിഎഫിനുവേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല, എം.എം.ഹസന് തുടങ്ങിയവരും എല്‍ഡിഎഫിനുവേണ്ടി കോടിയേരി ബാലകൃഷ്ണന്, പി.കെ.ശ്രീമതി, എം.എ.ബേബി തുടങ്ങിയവരും പ്രാചാരണത്തിനെത്തി.
ജില്ലയില്‍ ബിജെപി നേതാക്കളായ പള്ളിയറ രാമന്, പി.സി.മോഹനന് മാസ്റ്റര്‍, കെ.സദാനന്ദന്, പി.ജി.ആനന്ദ്കുമാര്‍, യുവമോര്‍ച്ച, മഹിളാമോര്‍ച്ച, പ്രവര്‍ത്തകരും സജീവമായി തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചു.
കൊട്ടിക്കാലാശത്തിന് ബത്തേരിയില്‍ ടി.കെ.ദീനദയാല്‍, ശിവജിരാജ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: