കണിയാമ്പറ്റ : തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ മോഹനവാഗ്ദാനങ്ങളുമായി വോട്ടുനേടുന്നതിന് രംഗത്തെത്തിയ ഇടത് വലത് നേതാക്കളെ ജനം തിരിച്ചറിയണമെന്നും, വാഗ്ദാനങ്ങള്‍ എത്രകണ്ട് പ്രാവര്‍ത്തികമാക്കി എന്ന് വിലയിരുത്തിവേണം ഈ തിരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്തുനെന്നും ബിജെപി ജില്ലാ അദ്ധ്യക്ഷന്‍ കെ.സദാനന്ദന്. കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെയും മുഖ്യഏജന്റുമാരുടെയും സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രി ചുരമില്ലാത്ത ബദല്‍ റോഡ് ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അച്യുതാനന്ദന് മുഖ്യമന്ത്രിയായകാലത്ത് അനുവദിച്ച ചീക്കല്ലൂര്‍ കടവ് പാലം പ്രവൃത്തി കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അപ്രോച്ച് റോഡ് പണി തുടങ്ങാന്‍ കഴിഞ്ഞിട്ടില്ല. ആദിവാസി ഭവന നിര്‍മ്മാണ രംഗത്ത് ബിനാമികരാറുകാരുടെ ചൂഷണം ഒഴിവാക്കാന്‍ ഗുണഭോക്താക്കളുടെ സൊസൈറ്റി രൂപീകരിച്ച് അഴിമതി മുക്തമാക്കുമെന്ന് പറഞ്ഞ പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി, പേരിന് സൊസൈറ്റികള്‍ രൂപീകരിച്ചുവെങ്കിലും വീട് നിര്‍മ്മാണം ജനപ്രതിനിധികള്‍ ബിനാമി കരാറുകാര്‍ക്ക് നല്കി കമ്മീഷന് പറ്റുകയാണുണ്ടായത്. ഇതുപോലുള്ള കപട വാഗ്ദാനങ്ങള്‍ എത്രയെത്രയാണ് ഇരുമുന്നണികളും നല്കി ജനങ്ങളെ കബളിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയുള്ളവരാണ് ഇനിയും വാഗ്ദാനമഴ ചൊരിഞ്ഞ് ജനങ്ങളെ വീണ്ടും സമീപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് കോടികള്‍ ചെലവാക്കി കരുതല്‍, വികസനം 2015 തുടങ്ങിയുള്ള ലഘുലേഖകള്‍ സര്‍ക്കാര്‍ പ്രസ്സില്‍ അച്ചടിച്ച് പാര്‍ട്ടി പ്രവര്‍ത്തകരിലൂടെ പ്രചരിപ്പിച്ച് വോട്ടുതേടുന്നു. ഈ ദുരവസ്ഥ മാറണം. മാറ്റണമെന്നും കണിയാമ്പറ്റ ജില്ലാ പഞ്ചായത്ത് ഡിവിഷന് സ്ഥാനാര്‍ത്ഥി കൂടിയായ സദാനന്ദന് പറഞ്ഞു. ഇത്തരം അവസ്ഥക്കെതിരായിട്ടുള്ള ഒരു വിധി എഴുത്താകണം ഈ തദ്ദേശ തിരഞ്ഞെടുപ്പ് അതിനായിട്ടായിരിക്കണം വരും ദിവസങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളിപ്പറ്റ കോളനി സാംസ്കാരിക നിലയത്തില്‍ ചേര്‍ന്ന സംഗമത്തില്‍ അനന്തന് കാനഞ്ചേരി അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് സംസ്ഥാന ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ഉണ്ണികൃഷ്ണന്, ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന സഹകാര്യദര്‍ശി മുരളീധരന് എന്നിവര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കി. പള്ളിയറരാമന്‍, ചീക്കല്ലൂര്‍ ഉണ്ണികൃഷ്ണന്, മുകുന്ദന് പള്ളിയറ, വി.നാരായണന്, ഈശ്വരന് മാടമന, ശിവദാസന്‍ പടിക്കല്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: